യു.പിയില്‍ ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും
News of the day
യു.പിയില്‍ ഷീല ദീക്ഷിത് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കും
ന്യൂസ് ഡെസ്‌ക്
Thursday, 16th June 2016, 3:55 pm

shiela-1

ന്യൂദല്‍ഹി:  യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലദീക്ഷിതിനെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഷീല ദീക്ഷിത് ഇന്നു സോണിയയുമായും രാഹുലുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

യു.പിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്ന പ്രശാന്ത് കിഷോറും ഷീല ദീക്ഷിതിന്റെ പേര് ഉയര്‍ത്തിക്കാട്ടിയിരുന്നു. രാഹുലിനെയോ പ്രിയങ്കയെയോ നിര്‍ത്തണമെന്നാണ് പ്രശാന്ത് കിഷോര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഇരുവരും വിസമ്മതിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബ്രാഹ്മണ സമുദായംഗം വേണമെന്നായിരുന്നു പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം.

തുടര്‍ച്ചയായി മൂന്നു തവണ ദല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിന് യു.പിയില്‍ കുടുംബ ബന്ധമുണ്ട്. അതിനിടെ ഷീലാ ദീക്ഷിതിന് പഞ്ചാബിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കണമെന്നും കോണ്‍ഗ്രസില്‍ അഭിപ്രായമുയരുന്നുണ്ട്.

404 അംഗ യു.പി നിയമസഭയില്‍ കോണ്‍ഗ്രസിന് 30 അംഗങ്ങളാണുള്ളത്. സോണിയയുടെതും രാഹുലിന്റേതുമായി 2014ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.