2026 ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടാണ് നീലപ്പടയുടെ എതിരാളികള്‍. ഈ മത്സരത്തിന് വേദിയാവുന്നത് മുംബൈ വാംഖഡെ സ്റ്റേഡിയമാണ്.
2026 ടി – 20 ലോകകപ്പിലെ ഇന്ത്യയുടെ സെമി ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടാണ് നീലപ്പടയുടെ എതിരാളികള്‍. ഈ മത്സരത്തിന് വേദിയാവുന്നത് മുംബൈ വാംഖഡെ സ്റ്റേഡിയമാണ്.
ഇപ്പോള്‍ ഈ മത്സരത്തെ കുറിച്ച് സംസാരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഷോണ്‍ പൊള്ളോക്ക്. ഇന്ത്യന്‍ ടീമില്‍ ചില ബാറ്റര്‍മാര്‍ ഫോമിലേക്ക് എത്തിയെങ്കിലും ടീമിന്റെ ബാറ്റിങ് പൂര്‍ണരൂപത്തില്‍ മെച്ചപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങില്‍ നിരയില്‍ സമാന പ്രശ്‌നമുണ്ടെന്നും അതിനാല്‍ തന്നെ ഈ മത്സരം ബൗളര്‍മാര്‍ തമ്മിലാകുമെന്നും വാംഖഡെയില്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.സിയുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പൊള്ളോക്ക്.

Photo: CricketTimes/x.com
‘ഇന്ത്യന്‍ ബാറ്റിങ് ഇപ്പോഴും പൂര്‍ണരൂപത്തിലേക്ക് എത്തിയിട്ടില്ല. ചില താരങ്ങള്‍ ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. അത് തനിക്ക് ബോധ്യപ്പെട്ടില്ല. ഇതേ പ്രശ്നം തന്നെ ഇംഗ്ലണ്ടിനുമുണ്ട്.
അതിനാല്‍ ഈ മത്സരം ബൗളര്‍മാര്‍ തമ്മിലാകുമെന്നാണ് എനിക്ക് തോന്നുന്നത്. അവരായിരിക്കും കളിയുടെ ഗതി തീരുമാനിക്കുക. എന്നാലും വാംഖഡെയിലെ സാഹചര്യങ്ങള്‍ ഇന്ത്യയ്ക്കാണ് കൂടുതല്‍ അനുകൂലം.
ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ കൊല്‍ക്കത്തയിലും കൊളംബോയിലും തിളങ്ങിയിരുന്നു. പക്ഷേ, വാംഖഡെയില്‍ സ്പിന്നര്‍മാര്‍ക്ക് ബുദ്ധിമുട്ടാകും. അവിടെ ബാറ്റര്‍മാര്‍ക്ക് സ്പിന്നർമാരെ അനായാസം നേരിടാന്‍ സാധിക്കും,’ പൊള്ളോക്ക് പറഞ്ഞു.

സഞ്ജു സാംസണും സൂര്യകുമാർ യാദവും. Photo: BCCI/x.com
ഫോമിലല്ലാതിരുന്ന ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും എല്ലാം ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നു. അതേസമയം, ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് തന്റെ സ്വത സിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരങ്ങളില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന ഇഷാന്‍ കിഷന്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ തിളങ്ങാനായിരുന്നല്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊള്ളോക്കിന്റെ പ്രതികരണം.
അതേസമയം, തുടര്‍ച്ചയായ മൂന്നാം ടി – 20 ലോകകപ്പ് സെമി ഫൈനലില്‍ ഏറ്റുമുട്ടാനാണ് ഇന്ത്യയും ഇംഗ്ലണ്ടും ഒരുങ്ങുന്നത്. 2022ല്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഇന്ത്യ 2024ല്‍ ഫൈനലിലേക്ക് മുന്നേറി. ഈ വര്‍ഷങ്ങളില്‍ യഥാക്രമം ഇംഗ്ലണ്ടും ഇന്ത്യയും ചാമ്പ്യന്മാരുമായി.
Content Highlight: Shaun Pollock says that Indian batting is still not at best before the semi final clash against England