2026-27 രഞ്ജി ട്രോഫിയിൽ കേരളത്തിന് ആദ്യ ജയം. ഒഡീഷയെ ഇന്നിങ്സിനും 36 റൻസിനുമാണ് കേരളം വീഴ്ത്തിയത്. ജാർഖണ്ഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ കേരളം രണ്ടാം പോരാട്ടത്തിൽ വിജയം കൈപ്പിടിയിലാക്കിയിരിക്കുകയാണ്.
കേരളത്തിന്റെ തട്ടകമായ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ഫോളോ ഓണിലേക്ക് വീണ ഒഡീഷക്ക് നാലാം ദിനം വെറും 143 റൺസിന് പുറത്താവുകയായിരുന്നു.
Kerala Won by an innings and 36 Run(s) #KERvODI #RanjiTrophy #Elite Scorecard:https://t.co/ggyi8u2cDK
— BCCI Domestic (@BCCIdomestic) October 21, 2026
അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ബൗളിങ് കരുത്തുകാട്ടിയ ജലജ് സക്‌സേനയാണ് ഒഡീഷയെ തകർത്തത്. 18 ഓവറിൽ ഏഴ് മെയ്ഡൻ അടക്കം 34 റൺസ് വിട്ടുനൽകിയാണ് ജലജ് അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആദിത്യ സർവാതെ രണ്ട് വിക്കറ്റുകളും വൈശാഖ് ചന്ദ്രൻ ഒരു വിക്കറ്റും നേടി കേരളത്തിന്റെ വിജയം ഗംഭീരമാക്കി.
Congratulations 👏 Kerala Won by an innings and 36 Runs against Odisha Ranji Trophy 2026-27 Elite Group Match Result KER: 404 (129.3) ODI: 225 (84.1), 143 f/o (58.3) #RanjiTrophy #Kerala #KCA #Kerala https://t.co/NBWfaKK7U9
— KCA (@KCAcricket) October 21, 2026
രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ച്വറി നേടിയ ഗൗരവ് ചൗധരി മാത്രമാണ് ഒഡീഷക്ക് വേണ്ടി പൊരുതിയത്. 111 പന്തുകളിൽ നിന്നും അഞ്ച് ഫോറുകൾ അടക്കം 53 റൺസാണ് താരം നേടിയത്. 30 റൺസ് നേടിയ ക്യാപ്റ്റൻ സുഭ്രാൻഷു സേനാപതിയാണ് രണ്ടാമത്തെ മികച്ച സ്‌കോറർ. ബാക്കിയുള്ള താരങ്ങൾക്കൊന്നും കാര്യമായി ഒന്നും ചെയ്യാനായില്ല.
ഒന്നാം ഇന്നിങ്സിൽ 225 റൺസിനാണ് ഒഡീഷ പുറത്തായത്. ഗൗരവ് ചൗധരിയും സുഭ്രാൻഷുവും അർധ സെഞ്ച്വറി നേടി. ഇരുവരും 50 റൺസ് നേടിയാണ് മടങ്ങിയത്. വിക്കറ്റ് കീപ്പർ രാജേഷ് ധൂപ്പർ 34 റൺസും സ്വന്തമാക്കി.
Kerala have enforced the follow-on! ODI: 225 (84.1) KER: 404 (129.3) Odisha trail by 179 runs Vaisakh Chandran 40-4 Aditya Sarvate 56-3 #RanjiTrophy2026 #KERvsODI #Kerala #Odisha https://t.co/O6vB6hexeB
— KCA (@KCAcricket) October 20, 2026
കേരളത്തിനായി ഒന്നാം ഇന്നിങ്സിൽ മികച്ച ബൗളിങ് പ്രകടനം നടത്തിയത് വൈശാഖ് ചന്ദ്രനും ആദിത്യ സർവാതെയുമാണ്. വൈശാഖ് നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ആദിത്യ മൂന്ന് വിക്കറ്റും വീഴ്ത്തി. ജലജ് സക്‌സേന രണ്ട് വിക്കറ്റും എം.ഡി നിതീഷ് ഒരു വിക്കറ്റും നേടി.
Kerala’s second hundred of the innings! Mohammed Azharuddeen brings up his century @Azhar_Junior_14 #RanjiTrophy2026 #Kerala #KERvsODI #MohammedAzharuddeen https://t.co/dgeSsymTgE
— KCA (@KCAcricket) October 19, 2026
ഒന്നാം ഇന്നിങ്സിൽ 404 റൺസാണ് കേരളം അടിച്ചെടുത്തത്. വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെയും സച്ചിൻ ബേബിയുടെയും സെഞ്ച്വറി മികവിലാണ് കേരളം കൂറ്റൻ സ്കോർ നേടിയത്. 263 പന്തിൽ നിന്നും പുറത്താവാതെ 139 റൺസാണ് അസ്ഹറുദ്ദീൻ നേടിയത്.
💯 @sachinbabyy goes big with a hundred! Well done, Legend #KERvODI #RanjiTrophy #Elite #Kerala #Odisha #SachinBaby https://t.co/84RWodX7iR
— KCA (@KCAcricket) October 18, 2026
സച്ചിൻ ബേബി 235 പന്തിൽ നിന്നും 112 റൺസും സ്വന്തമാക്കി. 11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ആദിത്യയുടെ അർധ സെഞ്ച്വറിയും കേരളത്തിന് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി. 77 പന്തിൽ 53 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകൾ അടങ്ങുന്നതാണ് ഇന്നിങ്‌സ്.
ഒഡീഷക്ക് വേണ്ടി ലളിത് യാദവ് മൂന്ന് വിക്കറ്റും രാജേഷ് മോഹന്റി, സൗമ്യ രഞ്ജൻ ലെങ്ക, നിനാദ് രഥ്വ എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബാദൽ ബിസ്വാൾ ഒരു വിക്കറ്റും നേടി.
ഒക്ടോബർ 26ന് ബംഗാളിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. മംഗലാപുരമാണ് വേദി.
Content Highlight: Kerala beat Odisha in Ranji trophy 2026-27
