സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം സെന്റ് ജോര്‍ജ് ഓവലില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 425 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നിലവില്‍ മത്സരത്തിലെ മൂന്നാം ദിനം അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സാണ് നേടിയത്.
Stumps, Day 3! 🔥 A fiery finish to the day thanks to Kagiso “John Wick” Rabada! 👏🇿🇦 Australia end the day on 3/1 after 4 overs, trailing by 422 runs. 🎯 We’ll be back tomorrow from 09:45am as the second Dafabet Test continues in Gqeberha! 💪 #Unbreakable #SAvAUS https://t.co/FkA9aUMBQI
— Proteas Men (@ProteasMenCSA) October 20, 2026
സൂപ്പര്‍ താരവും ക്യാപ്റ്റനുമായ ടെംബ ബാവുമയുടെ മിന്നും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് ഉയര്‍ന്ന സ്‌കോറിലെത്തിയത്. 334 പന്തില്‍ നിന്ന് ഒരു സിക്‌സും 18 ഫോറും ഉള്‍പ്പെടെ 179 റണ്‍സാണ് താരം നേടിയത്. ഇതോടെ സ്വന്തം റെക്കോഡ് തിരുത്താനും താരത്തിന് സാധിച്ചിരിക്കുകയാണ്, ടെസ്റ്റില്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 2023ല്‍ ജോഹന്നാസ് ബര്‍ഗില്‍ വിന്‍ഡീസിനെതിരെ 172 റണ്‍സായിരുന്നു ബാവുമ നേടിയത്.
മാത്രമല്ല ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ 150+ റണ്‍സ് നേടുന്ന ആദ്യ ക്യാപ്റ്റനാകാനും ബാവുമയ്ക്ക് സാധിച്ചു. കൂടാതെ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബാവുമയുടെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയാണിത്. ടെസ്റ്റിലെ അഞ്ചാം സെഞ്ച്വറി കൂടിയാണിത്.
🚨 Change Of Innings! 🚨 That’s it from #TheProteas as skipper Bavuma declares on 425/9 after 127.1 overs! 💪🇿🇦 Australia will come out to bat, with play set to resume at 17:23 and 11 overs remaining in the day. Time to make some early inroads before stumps! 🎯 #Unbreakable #SAvAUS
— Proteas Men (@ProteasMenCSA) October 20, 2026
ക്യാപ്റ്റന് പുറമെ മികച്ച പ്രകടനം നടത്തിയത് ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സനും സ്പിന്നര്‍ സൈമണ്‍ ഹാര്‍മറുമാണ്.
ഒന്നാം ഇന്നിങ്സില്‍ 51.2 ഓവറില്‍ 226/6 എന്ന നിലയിലായിരുന്നു. എന്നാല്‍ ബാവുമയുടേയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ മാര്‍ക്കോ യാന്‍സന്റെയും കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് പ്രോട്ടിയാസിനെ രക്ഷിച്ചത്. 106 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. 100 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 85 റണ്‍സാണ് യാന്‍സന്‍ നേടിയത്. ശേഷം സൈമണുമായി മികച്ച കൂട്ടുകെട്ടാണ് ബാവുമ പടുത്തുയര്‍ത്തിയത്. 165 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും നേടിയത്. സൈമണ്‍ 157 പന്തില്‍ നിന്ന് 85 റണ്‍സാണ് അടിച്ചെടുത്തത്.
Drinks In The Final Session! 🧋 #TheProteas continue to build on their strong position, moving to 376/7 after 118 overs as we head into the final phase of Day 3! 💪🇿🇦 #Unbreakable #SAvAUS https://t.co/d9l77ptlKq
— Proteas Men (@ProteasMenCSA) October 20, 2026
ഓസ്ട്രേലിയക്കായി സ്‌കോട്ട് ബോളണ്ട് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും നേടി. ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കാനും സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു. മാര്‍നസ് ലബുഷാനാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
അതേസമയം പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 214 റണ്‍സിന് ജയിച്ച ഓസ്ട്രേലിയ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് സന്ദര്‍ശകരുടെ ലക്ഷ്യം.
Content Highlight: South African Captain Temba Bavuma In Great record Achievement In Test Cricket Against Australia
