ഷെയ്ന്‍ നിഗം പ്രധാന വേഷത്തില്‍ എത്തുന്ന ഉല്ലാസം എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ‘സത്യംവീഡിയോസ്’ എന്ന യുടൂബ് ചാനലിലാണ് ട്രയ്ലര്‍ റീലീസ് ചെയ്തിരിക്കുന്നത്. ട്രെയ്ലര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയും പങ്കുവെച്ചിട്ടുണ്ട്. നവാഗതനായ ജീവന്‍ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രവീണ്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറില്‍ ജോയി കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പവിത്രാ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ഷെയ്ന്‍ നിഗത്തെ കൂടാതെ അജു വര്‍ഗീസ്, ദീപക് പറമ്പോള്‍, രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് തുടങ്ങിവരും ചിത്രത്തില്‍ പ്രധന വേഷത്തില്‍ എത്തുന്നുണ്ട്.

രണ്ട് അപരിചതര്‍ തമ്മില്‍ ഉണ്ടാകുന്ന പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്നാണ് ട്രെയ്ലറില്‍ നിന്നും ലഭിക്കുന്ന സൂചന. ചിത്രത്തിന്റേതായി നേരത്തെ പുറത്ത് ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

ഷാന്‍ റഹ്‌മാന്റെതാണ് സംഗീതം. ഗോപി സുന്ദറാണ് ചിത്രത്തിലെ ബി.ജി.എം ചിട്ടപ്പെടുത്തിയിരിക്കുന്നത്. കലാ സംഘം സിനിമാസ് ആണ് ചിത്രത്തിന്റെ വിതരണം.

ഷെയ്ന്‍ നിഗം നായകനായി ഏറ്റവും ഒടുവില്‍ തീയറ്ററില്‍ റീലീസ് ചെയ്ത ചിത്രം വെയിലാണ്. സോണി ലിവിലൂടെ പുറത്ത് വന്ന ഷെയ്ന്‍ പ്രധാന കഥാപാത്രമായ ഭൂതകാലത്തിലെ അഭിനയത്തിന് രേവതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു.

Content Highlight : Shane nigam starring ullasam  movie Trailer Released