തൃശൂര്‍: കണ്ണൂരിനെ പുകഴ്ത്തിയും ജില്ലയില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ ദുഖം രേഖപ്പെടുത്തിയും നടന്‍ ഷെയ്ന്‍ നിഗം. ഒരുപാട് നന്മകളുള്ള സ്ഥലമാണ് കണ്ണൂരെന്നും തന്റെ പുതിയ ചിത്രമായ “ഈട”യുടെ ഷൂട്ട് തുടങ്ങും മുന്‍പ് തന്നെ കണ്ണൂരില്‍ പോയിരുന്നെന്നും ഷെയ്ന്‍ പറഞ്ഞു.

കണ്ണൂരില്‍ പോയപ്പോഴാണ് അവിടത്തെ കള്‍ച്ചര്‍ അറിയുന്നത്. ഒരുപാട് നന്മകള്‍ ഉള്ള സ്ഥലമാണ്. പക്ഷെ രാഷ്ട്രീയ കൊലപാതകം നടക്കുന്നതില്‍ വിഷമം ഉണ്ടെന്നും ഷെയ്ന്‍ പറഞ്ഞു.

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാണാനെത്തിയ വേളയിലാണ് കണ്ണൂരുകാരെ കുറിച്ച് യുവതാരം മനസുതുറന്നത്.

Image result for eeda

 

ആദ്യമായിട്ടാണ് കലോത്സവം കാണുന്നത്. വാപ്പച്ചിയുടെ കലാ ജീവിതം, അത് എന്നെ സ്വാധീനിച്ചിട്ടുണ്ട്. പക്ഷെ അത് എത്രത്തോളം എന്നില്‍ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട് എന്നെനിക്കറിയില്ല. സിനമിയിലേക്കുള്ള വഴി തുറന്നത് ശ്രമ ഫലമായിട്ടല്ല. അറിയാതെ വന്നതാണ്. ഷെയ്ന്‍ പറഞ്ഞു

കിസ്മത്തിന് ശേഷം ഷെയ്ന്‍ നായകനാകുന്ന പ്രണയകഥയാണ് “ഈട”. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന പ്രണയമാണ് ചിത്രം പറയുന്നത്. എഡിറ്ററായ ബി. അജിത് കുമാര്‍ ചെയ്യുന്ന സിനിമയില്‍ നിമിഷ സജയന്‍, സുരഭി ലക്ഷ്മി, അലന്‍സിയര്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.