കിങ് ഖാന്റെ സിഗ്നേച്ചര്‍ പോസുമായി പോപ്പ് താരം എഡ് ഷീരന്‍. ഷാരൂഖ് ഖാനൊപ്പമുള്ള ഒരു വീഡിയോയാണ് ഷീരന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു.
അല വൈകുണ്ഠപുരമുലൂ എന്ന അല്ലു അര്‍ജുന്‍ ചിത്രത്തിലെ ബുട്ട ബൊമ്മ ഗാനത്തിന് ഷീരനെ ഡാന്‍സ് ചെയ്യാന്‍ പഠിപ്പിക്കുന്ന വീഡിയോ ഗായകന്‍ അര്‍മാന്‍ മാലിക്ക് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോക്ക് താഴെ ചിത്രത്തിലെ നായികയായ പൂജ ഹെഗ്ഡെ കമന്റിട്ടിട്ടുണ്ട്.
