തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച സംഭവം പുരോഗമന കേരളത്തിന് അപമാനമെന്ന് കേരളാ പൊലീസ് അസോസിയേഷന്‍.
ഇത്തരത്തില്‍ സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ജനാധിപത്യ സമൂഹം കൂട്ടായി ചെറുക്കണമെന്ന് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരില്‍ ആണ് ഇതൊക്കെ ചെയ്യുന്നത് എന്നത് ഏറെ ആശങ്കപ്പെടുത്തുന്നതാണ്. നിയമം നടപ്പിലാക്കുന്നതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ടാകുന്ന അക്രമ സംഭവങ്ങളും ജനാധിപത്യവിരുദ്ധ പ്രതിഷേധങ്ങളും തടയുന്നതിനു വേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം. സംഭവത്തില്‍ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം,’ പ്രസ്താവനയില്‍ പറയുന്നു.



