[]തിരുവനന്തപുരം: ഉപരോധ സമരത്തില്‍ പോലീസ് സംയമനം പാലിച്ചില്ലെങ്കില്‍ തലസ്ഥാനത്ത് സ്‌ഫോടനാത്മക സംഭവങ്ങള്‍ ഉണ്ടായേനെയെന്ന് ആഭ്യന്തര മന്ത്രി ##തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

നേതാക്കള്‍ക്ക് ആളുകളെ നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് ബേക്കറി ജങ്ഷനിലെ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സേനയ്ക്ക് കോടികള്‍ ചിലവാക്കിയെന്ന ആരോപണം ആഭ്യന്തര മന്ത്രി തള്ളി.[]

30 ലക്ഷം രൂപയ്ക്ക് താഴെ മാത്രമാണ് കേന്ദ്ര സേനയ്ക്കായി ചിലവായത്. ഇതിനെ പെരുപ്പിച്ച് കാണിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനും പിണറായി വിജയനുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തെന്ന വാര്‍ത്ത തെറ്റാണ്. ഈ കേസില്‍ വിധി പറയേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ യോഗം അല്‍പ്പസമയത്തിനകം ആരംഭിക്കും. അതേസമയം, ഉപരോധ സമരം ഇപ്പോഴും തുടരുകയാണ്. ആറ് മന്ത്രിമാര്‍ ഇപ്പോഴും സെക്രട്ടറിയേറ്റിന് ഉള്ളില്‍ തന്നെയാണുളളത്.