തിരുവന്തപുരം: ആദ്യദിനം തന്നെ മികച്ച പ്രകടനങ്ങളോടെ 58ാമത സ്‌കൂള്‍ കായികമേളയ്ക്ക് മികച്ച തുടക്കം. നിലവിലെ ജേതാക്കളായ എറണാംകുളം 7 സ്വര്‍ണവും 5 വെള്ളിയും 3 വെങ്കലവുമടക്കം 53 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്. 30 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനത്തും 28 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്തുമാണ്.
26 പോയി്ന്റ് നേടി കോതമംഗലം മാര്‍ബേസില്‍ സ്‌കൂളാണ് സ്‌കൂള്‍ തലത്തില്‍ ഒന്നാമത് നില്‍ക്കുന്നത്. 18 പോയിന്റോടെ പറളി സ്‌കൂളും 13 പോയിന്റോടെ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളുമാണ് പിന്നിലുള്ളത്.
അതേസമയം ഇന്ന് സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണ മെഡല്‍ പാലക്കാട് സ്വന്തമാക്കി. പറളി സ്‌കൂളിലെ കെ.ടി നീനയാണ് സ്വര്‍ണം നേടിയത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ 3000 മീറ്റര്‍ ജൂനിയര്‍ പെണ്‍കുട്ടികളില്‍ കോഴിക്കോട് നെല്ലിപ്പോയില്‍ സ്‌കൂളിലെ കെ.ആര്‍.ആതിര സ്വര്‍ണം നേടി. ജൂനിയര്‍ ഈ ആണ്‍കുട്ടികളില്‍ മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജ്ജ്, സീനിയര്‍ ലോങ് ജമ്പില്‍ കെ.ജെ ജോഫിന്‍ എന്നിവരും. ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ ജിസ്‌ന മാത്യൂ (ജൂനിയര്‍ 400 മീറ്റര്‍) കോതമംഗലം മാതിരപ്പിള്ളി ഗവ. വിഎച്ച്എസ് എസിലെ ഷിജോ മാത്യൂ(സീനിയര്‍ ഡിസ്‌കസ് ത്രോ), ചാലക്കുടി ചെമ്പു ചിറ ജിഎച്ചഎസിലെ പി.എസ് കിരണ്‍ നാഥ്(ജൂനിയര്‍ ജാവലിന്‍) എന്നിവര്‍ മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കി.
രണ്ടാം ദിനമായ ഇന്ന് ട്രാക്കിലെ എല്ലാ 100 മീറ്റര്‍ ഫൈനലുകളും നടക്കും. 22 ഫൈനലുകളാണ് ഇ്ന്ന് നടക്കാനിരിക്കുന്നത്.
