ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ വിജയിച്ചെങ്കിലും ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാനായിരുന്നില്ല. മുംബൈ, ബെംഗളൂരു എന്നീ ടീമുകളുടെ അവസാന മത്സരത്തിലെ വിജയ പരാജയങ്ങള്‍ കൂടി രാജസ്ഥാന്റെ സാധ്യതയെ സ്വാധീനിക്കും.

പ്രാഥമിക ഘട്ടത്തിലെ 14 മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാനിപ്പോള്‍ ഏഴ് വിജയവും ഏഴ് തോല്‍വിയുമായി ടേബിളില്‍ അഞ്ചാം സ്ഥാനത്താണ്. 13 മത്സരങ്ങളില്‍ 14 പോയിന്റുള്ള മുംബൈയും 13 മത്സരങ്ങളിള്‍ 13 പോയിന്റുള്ള ബെംഗളൂരുവുമാണ് രാജസ്ഥാന് വെല്ലുവിളിയുണ്ടാക്കാന്‍ പോകുന്ന ടീമുകള്‍.

ഇതിനിടയില്‍ തന്റെ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ടില്‍ സഞ്ജു സാംസണ്‍ പോസ്റ്റ് ചെയ്ത ചിത്രവും അതിന് നല്‍കിയ ക്യാപ്ഷനുമാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്.