2026 ടി – 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്. ടോസ് നേടിയ നമീബിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇരുടീമുകളും രണ്ട് വീതം മാറ്റങ്ങള്‍ നടത്തിയാണ് മത്സരത്തിന് കളത്തിലിറങ്ങുന്നത്.
വയറുവേദന കാരണം ചികിത്സയിലായിരുന്ന അഭിഷേ ശര്‍മയ്ക്ക് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ടി – 20 ലോകകപ്പിലെ താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.
താരത്തിനൊപ്പം ജസ്പ്രീത് ബുംറയും ടീമിലെത്തി. മുഹമ്മദ് സിറാജിനാണ് ടീമിലെ സ്ഥാനം നഷ്ടമായത്.
അതേസമയം, ടൂര്‍ണമെന്റിലെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘം ഇറങ്ങുന്നത്. നേരത്തെ, ആദ്യ മത്സരത്തില്‍ ഇന്ത്യ യു.എസ്.എ തകര്‍ത്തിരുന്നു.
ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി
നമീബിയ പ്ലെയിങ് ഇലവന്‍
ലോറന്‍ സ്റ്റീന്‍കാമ്പ്, ജാന്‍ ഫ്രൈലിങ്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍, ഗെര്‍ഹാര്‍ഡ് ഇറാസ്മസ് (ക്യാപ്റ്റന്‍), ജെ.ജെ സ്മിറ്റ്, സെയ്ന്‍ ഗ്രീന്‍ (വിക്കറ്റ് കീപ്പര്‍), റൂബന്‍ ട്രമ്പല്‍മാന്‍, മലാന്‍ ക്രൂഗര്‍, ബെര്‍ണാര്‍ഡ് ഷോള്‍ട്ട്, മാക്‌സ് ഹിംഗോ.
Content Highlight: Sanju Samson set T20 World Cup debut against Namibia
