ഏറെ കാലമായി കേട്ട പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കമുള്ള മറുപടിയായിരുന്നു 2026 ടി-20 ലോകകപ്പിലെ സഞ്ജു സാംസണിന്റെ അഞ്ച് ഇന്നിങ്‌സുകള്‍. തന്നെ സ്‌നേഹിച്ചവരോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനും വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനും സഞ്ജുവിന് കേവലം അഞ്ച് ഇന്നിങ്‌സുകള്‍ മാത്രം മതിയായിരുന്നു.

ഇന്ത്യയെ തങ്ങളുടെ മൂന്നാം ലോകകിരീടത്തിലേക്ക് കൈപിടിച്ചുനടത്തുന്നതിലും സഞ്ജുവിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ലോകകപ്പുമായി ഇന്ത്യ

ഇന്ത്യയെ വിശ്വവിജയികളാക്കിയ സഞ്ജുവിനെ തേടി അര്‍ഹിച്ച അംഗീകാരമെന്നോണം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമെത്തി.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായി

ഈ ലോകകപ്പില്‍ എണ്ണമറ്റ നേട്ടങ്ങളും സഞ്ജു സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ എല്ലാ മത്സരത്തിലും താരം ബാറ്റെടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ ലോകകപ്പിലെ ഓള്‍ ടൈം റെക്കോഡുകളില്‍ പലതിലും മലയാളി താരത്തിന്റെ പേര് കുറിക്കപ്പെടുമായിരുന്നു എന്ന് നിസ്സംശയം പറയാം.

ഈ ലോകകപ്പില്‍ സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ട ചില റെക്കോഡുകളിലൂടെ കണ്ണോടിക്കാം,

  • ഐ.സി.സി ടൂര്‍ണമെന്റില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടുന്ന ഏക വിക്കറ്റ് കീപ്പര്‍
  • ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം (321 റണ്‍സ്)
  • ടി-20 ലോകകപ്പിലെ വിജയിച്ച മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം (321 റണ്‍സ്)
  • ടി-20 ലോകകപ്പ് നോക്ക്ഔട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം (178 റണ്‍സ് )
  • ടി-20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (89 റണ്‍സ്)
  • ടി-20 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം. വിരാട് കോഹ്‌ലിക്കൊപ്പം നേട്ടം പങ്കിടുന്നു (89 റണ്‍സ്)
  • ഐ.സി.സി ടൂര്‍ണമെന്റില്‍ ഏറ്റവുമധികം പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ (2 തവണ)
  • പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് നേടാന്‍ ഏറ്റവും കുറച്ച് മത്സരങ്ങള്‍ വേണ്ടി വന്ന താരം – ജോയിന്റ് റെക്കോഡ് (5 മത്സരം)
  • ടി-20 ലോകകപ്പില്‍ ചെയ്‌സിങ്ങില്‍ ഏറ്റുമുയര്‍ന്ന സ്‌കോര്‍ നേടുന്ന ഇന്ത്യന്‍ താരം (97* റണ്‍സ്)
  • ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (97*)
  • ടി-20 ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന സ്ട്രൈക്ക് റേറ്റ് (199.37)
  • ഒരു ടി-20 ലോകകപ്പ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ (24 സിക്‌സറുകള്‍)
  • ടി-20 ലോകകപ്പ് നോക്കഔട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ (15 സിക്‌സറുകള്‍)
  • ടി-20 ലോകകപ്പ് ഫൈനലില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ (8 സിക്‌സറുകള്‍)
  • ടി-20 ലോകകപ്പില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ (4 സിക്‌സറുകള്‍)
  • ഒരു ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഫോറുകള്‍ (12 ഫോര്‍)
  • ഒരു ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (16)
  • ടി-20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സിക്സറുകള്‍ – ജോയിന്റ് റെക്കോഡ് (8)
  • ടി20 ലോകകപ്പ് മത്സരത്തില്‍ ഏറ്റവുമധികം സിക്‌സറടിച്ച വിക്കറ്റ് കീപ്പര്‍ – ജോയിന്റ് റെക്കോഡ് (8)
  • ടി-20 ലോകകപ്പില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരി (99.66)
  • ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ 80+ സ്‌കോര്‍ നേടുന്ന ഏക താരം
  • ടി-20 ലോകകപ്പ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്ത റെക്കോര്‍ഡ് (108 മിനിറ്റ്)
  • ടി-20 അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സമയം ബാറ്റ് ചെയ്തത് (108 മിനിറ്റ്)
  • ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ (97*)
  • ടി-20 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ (299 റണ്‍സ്)
  • ടി-20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണറുടെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി (80.25)
  • ടി-20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്ന് ഇന്നിങ്‌സുകളില്‍ ഏറ്റവുമധികം റണ്‍സ് (275 റണ്‍സ്)

അതേസമയം, ടി-20 ലോകകപ്പിന് പിന്നാലെ ഐ.പി.എല്ലിന്റെ തിരക്കുകളിലേക്ക് മുഴുകുകയാണ് സഞ്ജു. പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമാണ് താരം കളത്തിലിറങ്ങുന്നത്. ചെന്നൈയ്‌ക്കൊപ്പം കരിയറിലെ ആദ്യ ഐ.പി.എല്‍ കിരീടമെന്ന നേട്ടം തന്നെയാണ് സഞ്ജു ലക്ഷ്യമിടുന്നത്.

 

Content Highlight: Sanju Samson’s record and achievements in 2026 T20 World Cup

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ