അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരം അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റ് ചെയ്യാനയച്ചിരിക്കുകയാണ്. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ വരുണ്‍ ചക്രവര്‍ത്തിക് പകരം സ്പിന്നര്‍ രവി ബിഷ്‌ണോയിക്കാണ് അവസരം ലഭിച്ചത്. മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യ വരുത്തിയിട്ടില്ല.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയതോടെ ഒരു വമ്പന്‍ നേട്ടവും സൂപ്പര്‍ താരം സഞ്ജു സാംസണ്‍ സ്വന്തമാക്കിയിരിക്കുകയാണ്. ടി-20യില്‍ 350 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സഞ്ജുവിന് സാധിച്ചത്.സഞ്ജു സാംസണ്‍

ഇതുവരെ 350 ടി-20 മത്സരങ്ങളില്‍ നിന്നും 8920 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. എട്ട് സെഞ്ച്വറികളും 55 അര്‍ധ സെഞ്ച്വറികളുമാണ് ടി-20യില്‍ സഞ്ജു നേടിയത്. ഇന്ത്യ, കേരളം, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദല്‍ഹി ഡെയര്‍ ഡെവിള്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് സഞ്ജു ടി-20യില്‍ കളത്തില്‍ ഇറങ്ങിയിട്ടുള്ളത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), സിദിഖുള്ള അടല്‍, ഗുല്‍ബാദിന്‍ നായിബ്, ദാര്‍വിഷ് റസൂലി, അസ്മത്തുള്ള ഒമര്‍സായി, മുഹമ്മദ് നബി, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി.

Content Highlight: Sanju Samson Complete 350 T-20 Match