ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമാകുമെന്ന് പലരും വിധിയെഴുതിയ ചിത്രമായിരുന്നു ഐ ആം ഗെയിം. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുന്നു എന്നതായിരുന്നു ഐ ആം ഗെയിമിന്റെ ഏറ്റവും വലിയ ഹൈപ്പ് ഫാക്ടര്‍. ഓണം റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം അവസാനനിമിഷം പിന്മാറുകയായിരുന്നു.
ഒടുവില്‍ സെപ്റ്റംബര്‍ എട്ടിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. റിലീസിന് മുമ്പുണ്ടായിരുന്ന ഹൈപ്പിനോട് പൂര്‍ണമായും നീതി പുലര്‍ത്താന്‍ ചിത്രത്തിന് സാധിക്കാതെ പോയി. ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ഗംഭീര മുന്നേറ്റവും ഐ ആം ഗെയിമിന് തിരിച്ചടിയായി.

വന്‍ ബജറ്റിലൊരുങ്ങിയ ഐ ആം ഗെയിം ബോക്‌സ് ഓഫീസില്‍ 50 കോടി പോലും നേടാന്‍ പാടുപെടുകയാണ്. എന്നാല്‍ അതിനെക്കാള്‍ വലിയ തിരിച്ചടിയാണ് ഐ ആം ഗെയിമിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആപ്പായ ബുക്ക്‌മൈഷോയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ നിന്ന് ഐ ആം ഗെയിം പുറത്തായതാണ് സിനിമാപേജുകളിലെ പ്രധാന വാര്‍ത്ത.
റിലീസ് ചെയ്ത് രണ്ടാഴ്ചയില്‍ ഒരിക്കല്‍പ്പോലും ബുക്ക്‌മൈഷോയുടെ ട്രെന്‍ഡിങ്ങില്‍ വലിയ ചലനമുണ്ടാക്കാന്‍ ഐ ആം ഗെയിമിന് സാധിച്ചിരുന്നില്ല. ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ ടിക്കറ്റ് സെയിലിന് ഐ ആം ഗെയിം വെല്ലുവിളിയുയര്‍ത്തിയിട്ടില്ലായിരുന്നു. റിലീസ് ചെയ്ത് രണ്ടാഴ്ചയായപ്പോഴേക്ക് ഐ ആം ഗെയിം ബുക്ക്‌മൈഷോ ട്രെന്‍ഡിങ്ങില്‍ നിന്ന് പുറത്തായി.

റിലീസിന് മുമ്പ് ആരാധകരുടെ വാദങ്ങളില്‍ ഉയര്‍ന്നുകേട്ട പല ഡയലോഗുകളും ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്. ദുല്‍ഖറിന്റെ ഹോംകമിങ് എന്നായിരുന്നു ഐ ആം ഗെയിമിനെ വിശേഷിപ്പിച്ചത്. ചിത്രം പരാജയമായതോടെ ദുല്‍ഖര്‍: ഫാര്‍ ഫ്രം ഹോം ആകാന്‍ സാധ്യതയുണ്ടെന്നും ഇനി മൂന്ന് വര്‍ഷത്തിന് ശേഷം അടുത്ത മലയാളസിനിമ നോക്കിയാല്‍ മതിയെന്നുമാണ് പരിഹാസം.
എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ബെത്‌ലഹേമിന് മികച്ച ഹോള്‍ഡാണുള്ളത്. മണിക്കൂറില്‍ 1500നടുത്ത് ടിക്കറ്റുകള്‍ ബെത്‌ലഹേമിന്റേതായി വിറ്റുപോകുന്നുണ്ട്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ബെത്‌ലഹേമാണ് ഐ ആം ഗെയിമടക്കം പല സിനിമകള്‍ക്കും ബട്ടര്‍ഫ്‌ളൈ ഇഫക്ട് നല്‍കിയതെന്നാണ് നിവിന്‍ ഫാന്‍സിന്റെ വാദങ്ങള്‍.
Content Highlight: I’m Game movie out from Bookmyshow trending
