നിലവില്‍ സൗത്ത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയിരിക്കുകയാണ് മമിത ബൈജു. ചെറിയ റോളുകളിലൂടെ കരിയറാരംഭിച്ച മമിത ഈ വര്‍ഷം ബാക്ക് ടു ബാക്ക് 200 കോടി ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് ടോപ് ലീഗില്‍ ഇടംപിടിച്ചിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ മമിത ബൈജു (എസ്.എസ്.എം.ബി) എന്നാണ് താരത്തിന് സിനിമാപേജുകള്‍ നല്‍കിയ പേര്.

ഈ വര്‍ഷം മമിത നായികയായി എത്തിയതില്‍ ആകെ ഒരൊറ്റ സിനിമ മാത്രമാണ് പരാജയപ്പെട്ടത്. ധനുഷിനെ നായകനാക്കി വിഘ്‌നേശ് രാജ സംവിധാനം ചെയ്ത കര ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. 90 കോടിക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ ചിത്രം 50 കോടി മാത്രമാണ് നേടിയത്. സമീപകാലത്ത് മമിത നായികയായതില്‍ വലിയ പരാജയങ്ങളിലൊന്നാണ് കര.

എന്നാല്‍ കരയുടെ പരാജയത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു സാമ്യതയാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇതാദ്യമായല്ല, ധനുഷ് കാരണം ഒരു മലയാളി നടിക്ക് പരാജയം നേരിടുന്നത്. മലയാളത്തില്‍ ട്രെന്‍ഡ് സെറ്ററായി നില്‍ക്കുന്ന ഏതെങ്കിലും നായികയെ വിളിച്ചുവരുത്തി അവര്‍ക്ക് ഫ്‌ളോപ്പ് സിനിമ കൊടുക്കുന്നത് ധനുഷിന്റെ ശീലമാണെന്നാണ് പുതിയ കണ്ടെത്തല്‍.

മലയാളത്തിലും തമിഴിലും നായികയായി തിളങ്ങിയ നസ്രിയയെ തന്റെ നയ്യാണ്ടി എന്ന ചിത്രത്തില്‍ ധനുഷ് നായികയാക്കിയിരുന്നു. അതുവരെ പരാജയമറിയാതിരുന്ന നസ്രിയയുടെ ആദ്യ ഫ്‌ളോപ്പായി നയ്യാണ്ടി മാറി. ധനുഷിന്റെ ആരാധകര്‍ പോലും ഇങ്ങനെയൊരു സിനിമയുള്ള കാര്യമുള്ളത് മറന്നിരിക്കുകയാണ്. നസ്രിയക്ക് ശേഷം ധനുഷ് ശാപത്തില്‍ പെട്ട അടുത്ത നടിയായിരുന്നു കീര്‍ത്തി സുരേഷ്.

തമിഴിലും മലയാളത്തിലും ബാക്ക് ടു ബാക്ക് ഹിറ്റുമായി തിളങ്ങി നിന്ന കീര്‍ത്തി ധനുഷിന്റെ നായികയായ ചിത്രമായിരുന്നു തൊടരി. പ്രഭു സോളമന്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രം വന്‍ പരാജയമായി മാറി. തൊടരിയുടെ ചീത്തപ്പേര് മാറിയത് പിന്നീട് മഹാനടി എന്ന സിനിമക്ക് ശേഷമാണ്. ചിത്രത്തിലെ ധനുഷ്- കീര്‍ത്തി കോമ്പോയും അസഹനീയമായിരുന്നു.

കേരള പൊണ്ണ്- തമിഴ് പയ്യന്‍ കോമ്പോയെ തമിഴ്‌നാട്ടില്‍ ട്രെന്‍ഡാക്കിയവരില്‍ പ്രധാനിയാണ് ധനുഷെന്നും വിമര്‍ശനങ്ങളുണ്ട്. ഇപ്പോഴിതാ ധനുഷ് ശാപത്തിലെ അവസാന ഇരയായി മമിത മാറിയിരിക്കുകയാണ്. പ്രേമലു, ഡ്യൂഡ്, വിശ്വനാഥ് ആന്‍ഡ് സണ്‍സ്, ബെത്‌ലഹേം എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് കണ്ണ് തട്ടാതിരിക്കാന്‍ വേണ്ടിയാണ് കര എന്ന ചിത്രം ചെയ്തതെന്നും ചില പോസ്റ്റുകളുണ്ട്.

Content Highlight: Post about Similarities of Dhanush’s Malayalam heroines viral