ചെന്നൈ: ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംനേടി. ദല്‍ഹിയുടെ യുവ ബാറ്റ്‌സ്മാന്‍ ഉന്മുക്ത് ചന്ദ് ടീമിനെ നയിക്കും. കര്‍ണാടക താരമായ കരുണ്‍ നായരാണ് വൈസ് ക്യാപ്റ്റന്‍.
മലയാളി താരമായ സഞ്ജു സാംസണിനെ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 5ന് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക. ആഗസ്റ്റ് 14നാണ് ഫൈനല്‍.
ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 7ന് ചെന്നൈ ചെക്‌പോക്ക് സ്‌റ്റേഡിയത്തില്‍ ഓസീസ് എ ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
അതേസമയം, ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീമിനെ അന്‍പാട്ടി റായിഡു നയിക്കും. വയനാട്ടിലെ കൃഷ്ണഗിരി സ്‌റ്റേഡിയനത്തിലാണ് മത്സരം നടക്കുക.
ഏകദിന ടീം: ഉന്മുക്ത് ചന്ദ്, കരുണ്‍ നായര്‍, മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, പര്‍വേസ് റസൂല്‍, ധവാല്‍ കുല്‍ക്കര്‍മി, സന്ദീപ് ശര്‍മ, രുഷ് കലാരിയ, മന്‍ദീപ് സിംഗ്, ഗുര്‍കീരത് സിംഗ് മന്‍, റിഷി ദിവാന്‍.
ടെസ്റ്റ് ടീം: അന്പാട്ടി റായിഡു, കരുണ്‍ നായര്‍, അഭിനവ് മുകുന്ദ്, അങ്കുഷ് ബെയിന്‍സ്, ശ്രേയസ് അയ്യര്‍, ബാബ അപരാതിജ്, വിജയ് ശങ്കര്‍, ജയന്ത് യാദവ്, അക്‌സര്‍ പട്ടേല്‍, കാണ്‍ ശര്‍മ, അഭിമന്യു മിഥുന്‍, ശ്രദുല്‍ താക്കൂര്‍, ഈശ്വര്‍ പാണ്ഡേ, ഷെല്‍ഡന്‍ ജാക്‌സണ്‍, ജീവന്‍ജിത് സിംഗ്.
ഈ വര്‍ഷം സിംബാബ്‌വെയ്‌ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിലാണ് സഞ്ജു ആദ്യമായി ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞത്.
