ഇപ്പോള്‍ പുതിയ സീസണിന് മുന്നോടിയായി ഐ.പി.എല്ലിലെ ഏറ്റവും വിജയകമാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ (സി. എസ്. കെ) ബാറ്റിങ് ലൈന്‍ അപ്പ് തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍. സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യട്ടെയെന്നും ഋതുരാജ് ഗെയ്ക്വാദ് തന്നെ ഓപ്പണറായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് ബാംഗര്‍. Photo: Akash/x.com
കഴിഞ്ഞ വര്‍ഷം ഗെയ്ക്വാദിനെ മാറ്റി ടോപ് ഓര്‍ഡറില്‍ ചെന്നൈ നടത്തിയ പരീക്ഷണം പാളിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ബാംഗര്‍.
‘ഋതുരാജ് ഗെയ്ക്വാദ് ഓപ്പണിങ്ങില്‍ തന്നെ കളിക്കണം. കഴിഞ്ഞ വര്‍ഷം ചെന്നൈ ഡെവോണ്‍ കോണ്‍വേയെയും അവനെ പിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, എ പരീക്ഷണം പാളി പോയി. ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോളാണ് അവന്‍ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തുന്നത്. രണ്ടാം ഓപ്പണറായി ആയുഷ് മാഹ്‌ത്രെ വരട്ടെ.
മൂന്നാം നമ്പറില്‍ സഞ്ജു സാംസണും കളിക്കണം. നാലാമതായി ഡെവാള്‍ഡ് ബ്രെവിസിനെ ഇറക്കാനാണ് സാധ്യത. ശിവം ദുബെയോ കാര്‍ത്തിക് ശര്‍മയോ കളിക്കണം എന്നാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ പരീക്ഷിച്ചാല്‍ സി. എസ്. കെയുടെ ബാറ്റിങ് നിര അതിശക്തമാകും. ഏതൊരു ടീമിനെയും ഭയപ്പെടുത്താന്‍ പോന്ന ബാറ്റിങ് നിരയാണ് ചെന്നൈക്കുള്ളത്,’ ബാംഗര്‍ പറഞ്ഞു.
മാര്‍ച്ച് 30നാണ് പുതിയ സീസണ്‍ ഐ.പി.എല്ലിലെ ചെന്നൈയുടെ ആദ്യ മത്സരം. സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് ഈ മത്സരത്തിലെ എതിരാളികളായി എത്തുന്നത്. ആര്‍.ആറിന്റെ രണ്ടാം ഹോം സ്റ്റേഡിയമായ ഗുവഹാത്തിയിലാണ് മത്സരം.
Content Highlight: Sanjay Bangar says Ruturaj Gaikwad and Ayush Mhatre should be the openers of CSK, not Sanju Samson