സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ കായിക താരമാണ് സാനിയ മിര്‍സ. തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാന്‍ താരമെത്താറുണ്ട്.

ഇപ്പോഴിതാ പതിനൊന്നാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷുഹൈബ് മാലിക്കിന് ആശംസകളുമായി സാനിയ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ഷുഹൈബിന് ആശംസകളുമായി സാനിയയെത്തിയത്.

‘പതിനൊന്ന് വര്‍ഷങ്ങള്‍, സുഖത്തിലും ദു:ഖത്തിലും സന്തോഷത്തിലും സങ്കടത്തിലും നമ്മള്‍ ഒരുമിച്ചാണ്. എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടവന് ആശംസകള്‍. കൂടുതല്‍ കാലങ്ങള്‍ താങ്കളെ ശല്യപ്പെടുത്താന്‍ കഴിയട്ടെയെന്ന് ആഗ്രഹിക്കുന്നു’, സാനിയ ഇന്‍സ്റ്റഗ്രാമിലെഴുതി.

Content Highlights: Saniya Mirza Instagram Post