എഡിറ്റര്‍
എഡിറ്റര്‍
അരേയും ഒഴിവാക്കില്ല എല്ലാവരേയും ക്ഷണിക്കും; ലക്ഷ്മി പ്രിയക്ക് മറുപടിയുമായി സജിതാ മഠത്തില്‍
എഡിറ്റര്‍
Friday 4th August 2017 8:19pm

 

 

കോഴിക്കോട്: ചലച്ചിത്രരംഗത്തെ വനിതാപ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. കൊച്ചിയില്‍ നടി ആക്രമിക്കപെട്ടതിനെ തുടര്‍ന്നായിരുന്നു സംഘടനയുടെ പിറവി. എന്നാല്‍ സംഘടനയുടെ ആരംഭത്തില്‍തന്നെ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നു.

സംഘടന രൂപികരിച്ച കാര്യം അറിഞ്ഞില്ലെന്നും ആരേയും സംഘടനയിലേക്ക് ക്ഷണിച്ചില്ലെന്നും ഭാഗ്യലക്ഷ്മിയും ലക്ഷ്മി പ്രിയയും പരസ്യവിമര്‍ശനവുമായി എത്തിയിരുന്നു. കൂടാതെ ഫേസ്ബുക്കില്‍ പോസ്റ്റിടാനല്ലാതെ മറ്റൊന്നിനും സംഘടനക്ക് കഴിയുന്നില്ലെന്നും നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി സംഘടനയുടെ സജീവ പ്രവര്‍ത്തകയായ സജിതാ മഠത്തില്‍ രംഗത്തെത്തിയിരിക്കുകയാണ്. മനോരമ ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സജിത കാര്യങ്ങള്‍ വിശദമാക്കിയത്.


       Also read ‘പെണ്ണിന്റെ മാനം എന്തെന്നു പഠിക്കാന്‍ പുറത്തു നിന്നുമൊരു കോച്ചിംഗ് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല’; ഭാഗ്യലക്ഷ്മിയ്ക്കും സായനോരയ്ക്കും മറുപടിയുമായി പി.സി ജോര്‍ജ്


ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ല. ആദ്യം കുറച്ചു പേരുടെ മനസിലായിരിക്കും ഇത് രൂപം കൊള്ളൂക. പിന്നീട് ചര്‍ച്ച ചെയ്താണ് സംഘടന വലുതാകുന്നത്. എങ്ങനെയായിരിക്കും സംഘടനയുടെ പ്രവര്‍ത്തനം, കാഴ്ച്ചപാട് തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന ആദ്യഘട്ടത്തിലാണ് ഡബ്ല്യുസിസി. സജിത പറയുന്നു.

ലക്ഷ്മി പ്രിയ പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്. ഈ സംഘടന തുടങ്ങുന്ന കാര്യം അധികമാരോടും പറഞ്ഞിട്ടില്ല. ഒരു വാട്‌സപ്പ് ഗ്രപ്പിലാണ് ആദ്യം ചര്‍ച്ച തുടങ്ങിയത്. 20 പേര്‍ ചേര്‍ന്നുള്ള വര്‍ക്കിങ്ങ് ഗ്രൂപ്പാണ് ഡബ്ല്യുസിസി സംഘടനാ രൂപീകരണത്തിനുള്ള കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. സംഘടന തുടങ്ങിയാല്‍ ആദ്യം ചെയ്യേണ്ടത് അത് രജിസ്റ്റര്‍ ചെയ്യുക എന്നുള്ളതാണ് അതിനായുള്ള നടപടിക്രമങ്ങള്‍ സെപ്തംബര്‍ അവസാനത്തോടെ മാത്രമേ പൂര്‍ത്തിയാകുകയുള്ളൂ. അതിനുശേഷം മാത്രമേ മെംമ്പര്‍ഷിപ്പ് കാംപെയിന്‍ തുടങ്ങുകയുള്ളൂ.

അപ്പോള്‍ സിനിമയിലെ എല്ലാ വനിതാ അംഗങ്ങളേയും ഇതിലേക്ക് ക്ഷണിക്കും. ഇത് അവര്‍ക്കുവേണ്ടിയുള്ള സംഘടനയാണ്. സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് ഭാഗമാകാം. സിനിമയിലെ വനിതാ സഹപ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പേര്‍ ഇതില്‍ അംഗമാകാന്‍ താല്‍പര്യമുണ്ട്, എന്താണ് ചെയ്യേണ്ടതെന്ന് അന്വേഷിക്കുന്നുണ്ട്. അവരോടൊക്കെ സെപ്തംബര്‍ കഴിയുന്നതുവരെ കാത്തിരിക്കണമെന്നാണ് അഭ്യര്‍ഥന എന്നും സജിത പറയുന്നു.


സോഷ്യല്‍ മീഡിയയിലൂടെ അധിഷേപിക്കുന്നു; സുധീഷ് മിന്നിക്കെതിരെ ശോഭാസുരേന്ദ്രന്റെ പരാതി


ഡബ്ല്യുസിസിയില്‍ നിന്ന് മനപൂര്‍വം ആരെയും ഒഴിവാക്കിയിട്ടില്ല. ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ മെംമ്പര്‍ഷിപ്പ് കാംപെയിന്‍ തുടങ്ങുന്നതോടെസംഘടനയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. മുമ്പ് തന്നെ ഇത്തരമൊരു വനിതാ കൂട്ടായ്മയെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് തുടങ്ങാന്‍ പദ്ധതിയുണ്ടായിരുന്നില്ല. നടിയെ ആക്രമിച്ച സംഭവമുണ്ടായപ്പോഴാണ് പെട്ടെന്ന് ഡബ്ല്യുസിസി രൂപീകരിക്കേണ്ടി വന്നത്.

ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്രം പ്രതികരിക്കുന്ന ഒരു സംഘടന അല്ല. വേണ്ട കാര്യങ്ങള്‍ നിയമപരമായി ചെയ്ത ശേഷമാണ് ജനങ്ങളെ അറിയിക്കാനായി അതിന്റെ ഒരു പകര്‍പ്പിടുന്നത്. എപ്പോഴും വാര്‍ത്താ സമ്മേളനം നടത്തേണ്ട ആവശ്യമില്ലല്ലോ. നടിക്കെതിരായ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കിയ ശേഷമാണ് ഫേസ്ബുക്കില്‍ അതിന്റെ പകര്‍പ്പ് പോസ്റ്റ് ചെയ്തത്.

Advertisement