കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂല നിലപാടെടുത്ത സെബാസ്റ്റ്യന്‍ പോളിനെതിരെ നടി സജിത മഠത്തില്‍. ഇതിനുമുമ്പ് നടന്ന സമാനമായ കേസുകളില്‍ ഇരയോടൊപ്പം നിന്ന കുറച്ചു സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ദീദി ദാമോദരനെന്നും സജിത മഠത്തില്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സജിതയുടെ പ്രതികരണം
നേരത്തെ ദിലീപിനെ അനുകൂലിച്ച് സൗത്ത് ലൈവില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനത്തില്‍ ദീദിയ്‌ക്കെതിരെ എഴുതിയിരുന്നു. വിഷയത്തില്‍ ദീദി ദാമോദരന്‍ വീണ്ടു വിചാരമില്ലാത്ത നിലപാടാണ് എടുക്കുന്നതെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞിരുന്നു.
എന്നാല്‍ സമൂഹത്തിന്റെ സ്ത്രീവിരുദ്ധത കാരണം തോറ്റുപോയ സത്രീകളില്‍ ഒരാളാണ് ദീദിയെന്നും സിനിമയെ ബാധിക്കുമെന്ന് കരുതി മിണ്ടാതിരിക്കാന്‍ ദീദിയും കൂട്ടരും തയ്യാറല്ലെന്നും സജിത പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളത്തില്‍ ഇതിനു മുമ്പു നടന്ന സമാനമായ കേസുകളില്‍ ഇരയോടൊപ്പം നിന്ന കുറച്ചു സ്തീകളില്‍ ഒരാളാണ് ദീദി ദാമോദരന്‍.പണവും സ്വാധീനവും സമൂഹത്തിന്റെ സ്ത്രീ വിരുദ്ധതയും കാരണം തോറ്റ ചരിത്രങ്ങള്‍ക്കൊപ്പം നിന്ന സ്ത്രീകളില്‍ ഒരാള്‍!
പോരാടുക എന്നതു മാത്രമെ ഞങ്ങള്‍ക്ക് വഴിയുള്ളൂ. “” ഞങ്ങള്‍ ഇതൊന്നും അറിഞ്ഞിട്ടില്ല, വെറുതെ എന്തിന് വലിയ കക്ഷികളെ മുഷിപ്പിക്കുന്നു, എന്റെ സിനിമാ പണികളെ ബാധിക്കും, ” എന്നൊക്കെ പറഞ്ഞ് മാളത്തിലൊളിക്കാന്‍ “”ദീദിയും കൂട്ടരും” തയ്യാറല്ല സബാസ്റ്റിന്‍ പോള്‍ മാരെ! കാരണം ഞങ്ങളുടെ ചെറുമക്കള്‍ ഞങ്ങളെ അഭിമാനം കൊണ്ട് ചേര്‍ത്ത് പിടിക്കണമെന്ന് ഞങ്ങള്‍ കരുതുന്നു. അവള്‍ കരയുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്ന് വരും തലമുറ ചോദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് പറയണം
#അവള്‍ക്കൊപ്പം ആയിരുന്നു എന്ന്!
Deedi Damodaran
