നിഹാരിക എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബൊയാനപ്പള്ളി നിര്‍മിച്ച് സൈലേഷ് കോലാനുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘സൈന്ധവ്’ ആണ് തെലുങ്ക് താരം വെങ്കിടേഷിന്റെ പുതിയ ചിത്രം.

വെങ്കടേഷിന്റെ 75ാം ചിത്രമായി ഒരുങ്ങുന്ന സൈന്ധവിന്റെ ക്ലൈമാക്‌സ് രംഗം 16 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 8 പ്രധാനപ്പെട്ട താരങ്ങളാണ് ഈ ഷെഡ്യുളില്‍ അഭിനയിച്ചത്. രാം- ലക്ഷ്മണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചു. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗമാണ് ചിത്രീകരിച്ചത്.

നവാസുദിന്‍ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശര്‍മ്മ, ആന്‍ഡ്രിയ ജെറീമിയ, സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പാന്‍ ഇന്ത്യന്‍ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ഒരുങ്ങുന്നത്.

മ്യൂസിക് – സന്തോഷ് നാരായണന്‍, സഹ നിര്‍മാതാവ് – കിഷോര്‍ തല്ലുര്‍, ക്യാമറ – എസ്. മണികണ്ഠന്‍, എഡിറ്റര്‍ – ഗാരി ബി.എച് , പ്രൊഡക്ഷന്‍ ഡിസൈനര്‍ – അവിനാശ് കൊല്ല, വി.എഫ്.എക്സ് സൂപ്പര്‍വൈസര്‍ – പ്രവീണ്‍. ഡിസംബര്‍ 22 ക്രിസ്മസ് ആഴ്ചയില്‍ ചിത്രം തിയേറ്ററുകളിലെത്തും. പി ആര്‍ ഒ – ശബരി

Content Highlight: Saindhav’s climax scene was completed in 16 days