വിക്ടറി വെങ്കിടേഷിന്റെ 75-ാമത്തെ ചിത്രമായ സൈന്ധവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഈ വര്‍ഷം ഡിസംബര്‍ 22 ന് തീയേറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. സൈന്ധവിന്റെ ഷെഡ്യൂള്‍ ഇപ്പോള്‍ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സൈലേഷ് കൊളാനുവിന്റെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

നിഹാരിക എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനപള്ളി നിര്‍മിക്കുന്ന സിനിമയാണ് സൈന്ധവ്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് കൂടിയാണ് സൈന്ധവ്.

റിലീസ് തീയതി പുറത്തുവിട്ട പോസ്റ്ററില്‍ അതീവ സ്‌റ്റൈലിഷായാണ് വെങ്കിടേഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെങ്കിടേഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായാണ് സൈന്ധവ് ഒരുങ്ങുന്നത്.

ബോളിവുഡിലെ ബഹുമുഖ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ടോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ നിരവധി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണന്‍ ചിത്രത്തിനായി സംഗീതം നിര്‍വ്വഹിക്കുന്നു.

എസ് മണികണ്ഠന്‍ ക്യാമറ ചലിപ്പിക്കുമ്പോള്‍ ഗാരി ബിഎച്ച് എഡിറ്ററും അവിനാഷ് കൊല്ല പ്രൊഡക്ഷന്‍ ഡിസൈനറുമാണ്. കിഷോര്‍ തല്ലൂരാണ് സഹനിര്‍മാതാവ്. മറ്റ് അഭിനേതാക്കളെ ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിക്കും.

എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും പുറത്തിറങ്ങുന്ന ഒരു പാന്‍ ഇന്ത്യ ചിത്രമാണ് സൈന്ധവ്.   വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: പ്രവീണ്‍ ഘണ്ട, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് വെങ്കിട്ടരത്‌നം (വെങ്കട്ട്), പിആര്‍ഒ: ശബരി

content highlight: Saindhav Movie release date out