ഐ.പി.എല്‍ 2026ന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ബുംറ ഏതൊരു ടീമിന്റെയും ഗോഡ്ഫാദറാണെന്നും താരം എല്ലായ്‌പ്പോഴും എക്‌സ് ഫാക്ടറാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ 2026ന് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സദഗോപന്‍ രമേശ്. ബുംറ ഏതൊരു ടീമിന്റെയും ഗോഡ്ഫാദറാണെന്നും താരം എല്ലായ്‌പ്പോഴും എക്‌സ് ഫാക്ടറാണെന്നും അദ്ദേഹം പറഞ്ഞു.
കളി കൈവിട്ട് പോകുമ്പോള്‍ ടീം ക്യാപ്റ്റന്മാര്‍ ആശ്രയിക്കുന്ന മരുന്നാണ് ബുംറയെന്നും താരം ഫോമിലാണെങ്കില്‍ മുംബൈയുടെ വിജയത്തിന്റെ പകുതി ദൂരം പിന്നിട്ടുവെന്ന് പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍സ്‌പോര്‍സ്റ്റില്‍ സംസാരിക്കുകയായിരുന്നു സദഗോപന്‍ രമേശ്.

സദഗോപൻ രമേശ്.
‘ഏതൊരു ടീമിന്റെയും ഗോഡ്ഫാദറാണ് ബുംറ. എല്ലായ്‌പ്പോഴും അവന്‍ എക്‌സ് ഫാക്ടറാണ്. അവനെ നിങ്ങള്‍ക്ക് രണ്ട് തരത്തില്‍ ഉപയോഗിക്കാം. ഒന്നെങ്കില്‍ 3, 7, 18, 20 ഓവറുകളില്‍ പന്തെറിയിപ്പിക്കാം. അല്ലെങ്കില്‍ ഒരു വിക്കറ്റ് അത്യാവശ്യമുള്ള ഘട്ടത്തില്‍ വിളിക്കാം.
മൈതാനത്ത് ക്യാപ്റ്റന് എപ്പോഴെങ്കിലും ‘തലവേദന’ അനുഭവപ്പെട്ടാല്‍ അയാള്‍ ഉടന്‍ തന്നെ തന്റെ മരുന്നായ ജസ്പ്രീത് ബുംറയെ ആശ്രയിക്കും. കളി കൈവിട്ട് പോകുമ്പോള്‍ അവന്‍ ടീമിന്റെ രക്ഷകനാകും. അവന്‍ ഫോമിലാണെങ്കില്‍ മുംബൈ ഇന്ത്യന്‍സ് വിജയത്തിന്റെ പകുതി ദൂരം പിന്നിട്ടുവെന്ന് നമുക്ക് കരുതാം,’ രമേശ് പറഞ്ഞു.

ജസ്പ്രീത് ബുംറ. Photo: Mumbai Indians
മുംബൈ ഇന്ത്യന്‍സിന്റെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ബുംറ. താരം മുംബൈക്കായി 186 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. താരമാണ് ടീമിന്റെ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരന്‍.
ഇക്കഴിഞ്ഞ ടി – 20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയാണ് ബുംറ ഐ.പി.എല്ലില്‍ എത്തുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ താരം നിര്‍ണായക പ്രകടനം നടത്തിയിരുന്നു. എട്ട് മത്സരങ്ങളില്‍ കളിച്ച പേസര്‍ 14 വിക്കറ്റുകളാണ് വീഴ്ത്തിയത്. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായ ഫാസ്റ്റ് ബൗളര്‍ ലോകകപ്പില്‍ ഫൈനലിലെ താരവുമായിരുന്നു.
Content Highlight: Sadagopan Ramesh says that Jasprit Bumrah is like godfather of any team