പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിലും ശബരിമല വിഷയം പ്രചാരണ വിഷയമാവുമെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. ശബരിമല ഒരു മൂന്നുമാസം കൊണ്ട് അവസാനിക്കുന്ന പ്രശ്‌നമല്ല.ശബരിമലയും വികസനപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ നേട്ടങ്ങളുമെല്ലാം പ്രചാരണ വിഷയങ്ങളാവുമെന്ന് സുരേന്ദ്രന്‍ മീഡിയാ വണ്ണിനോട് പറഞ്ഞു.

സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ശക്തമായ അവമതിപ്പ് ജനങ്ങള്‍ക്കുണ്ട്. ഇതാണ് പാലായില്‍ കണ്ടത്. ഇത് രണ്ടും ബി.ജെ.പിയെ സംബന്ധിച്ചിടുത്തോളം പ്രസക്തമായ കാര്യങ്ങളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ജനങ്ങളെ സംബന്ധിച്ചുള്ള നിരവധി പ്രശ്‌നങ്ങളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും പ്രചരിപ്പിച്ചിരുന്നത് രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാവുമെന്നായിരുന്നു. ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് ഫലം വന്നപ്പോള്‍ വ്യക്തമായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ 3000 ല്‍ താഴെ വോട്ടിന്റെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയും എല്‍.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം 440 മാത്രമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ. സുരേന്ദ്രനെ വീണ്ടും മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ