തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കയറാമെന്ന സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാനത്ത് ഒരു വിഭാഗം സമരം നടത്തിയതിന്റെ പേരില്‍ ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

യു.ഡി.എഫിനെ കാത്തിരിക്കുന്നത് സര്‍വനാശമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ശബരിമല സമരം രാഷ്ട്രീയ മുതലെടുപ്പിന് നടത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: ഗുരുവായൂരില്‍ ആനപ്പിണ്ടം വാരാന്‍ പോലും പട്ടികജാതിക്കാരെ ചുമതലപ്പെടുത്താത് എന്തുകൊണ്ട്?; ക്ഷേത്രങ്ങളില്‍ സവര്‍ണ്ണാധിപത്യമെന്ന് വെള്ളാപ്പള്ളി

കേന്ദ്രത്തില്‍ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയ്യപ്പസംഗമത്തിന് ലക്ഷ്യം രാഷ്ട്രീയം തന്നെയായിരുന്നുവെന്നും പോകാതിരുന്ന തന്റെ തീരുമാനം ശരിയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ മലയില്‍ കയറിയതിന് പിന്നില്‍ സര്‍ക്കാരാണെന്ന വാദത്തിന് കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO: