പ്രയാഗ്‌രാജ്: ശബരിമല വിഷയം ഹിന്ദു സംസ്‌കാരത്തിനെതിരായ ആസൂത്രിത നടപടിയെന്ന് വിശ്വഹിന്ദു പരിഷത്ത്. കുംഭമേളവേദിയില്‍ വി.എച്ച്.പി നടത്തിയ ധര്‍മ് സന്‍സദ് എന്ന യോഗത്തിലാണ് ശബരിമല വിഷയത്തെ കുറിച്ച് നേതാക്കള്‍ തുറന്നടിച്ചത്.

“ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിന് സമാനമായ അവസ്ഥയാണ് ശബരിമല ക്ഷേത്രത്തിനുള്ളത്. ഹിന്ദുത്വത്തിനെതിരായ കടന്നുകയറ്റമാണിത്.”

ALSO READ: “”ഞങ്ങള്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നവരാണെന്ന് ജനങ്ങള്‍ക്കറിയാം””; രാംഗഡിലെ വിജയത്തെ കുറിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാഫിയ സുബൈര്‍

ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിക്കാനുള്ള സംസ്ഥാനത്തെ ഇടത് സര്‍ക്കാറിന്റെ നീക്കത്തിനെതിരെ മുന്നോട്ടുവന്ന ഹിന്ദു സംഘടനകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും വി.എച്ച്.പി അറിയിച്ചു.

അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് യോഗത്തില്‍ പങ്കെടുത്ത ആര്‍.എസ്.എസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

WATCH THIS VIDEO: