യൂട്യൂബ് കണ്ടന്റ് ക്രിയേഷൻ മേഖലയിൽ നിന്നും സിനിമാ മേഖലയിലേക്കെത്തിയ താരമാണ് സാഫ്ബോയ് എന്നറിയപ്പെടുന്ന സഫ്വാൻ. കോമഡി വിഡിയോകൾ ചെയ്ത് ശ്രദ്ധിക്കപ്പെട്ട നടൻ ചുരുക്കം സിനിമകളിലൂടെ തന്നെ സജീവമാകുകയായിരുന്നു. ജേർണി ഓഫ് ലവ് 18+, ഗുരുവായൂർ അമ്പലനടയിൽ, വാഴ: ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്, പടക്കളം തുടങ്ങിയവയാണ് താരം അഭിനയിച്ചിട്ടുള്ള ചിത്രങ്ങൾ. താരത്തിന്റേതായി നവംബർ 27ന് തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് പ്രേംപാറ്റ.
വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ ചെയ്യാതിരിക്കാൻ ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നും എന്നാൽ ആ ചിത്രത്തിലെ തന്റെ പ്രകടനത്തിൽ താനത്ര സംതൃപ്തനല്ലായിരുന്നുവെന്നും പറയുകയാണ് സാഫ്ബോയ്. മാഡിസം ഡിജിറ്റലുമായുള്ള അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘എനിക്ക് ഗുരുവായൂർ അമ്പലനടയിൽ ചെയ്യാതിരിക്കാൻ ഓപ്ഷനൊന്നും ഉണ്ടായിരുന്നില്ല. കാരണം വിപിൻ ചേട്ടൻ അപ്പോൾ ഇത്രയും എസ്റ്റാബ്ളിഷിഡായിട്ടില്ലെങ്കിലും വിപിൻ ദാസ് എന്ന് പറയുന്ന പുള്ളി രണ്ട് പടം ഓൾറെഡി ചെയ്തിട്ടിരിക്കുകയാണ്, മുത്തുഗൗവും അന്താക്ഷരിയും. വിപിൻ ചേട്ടന്റെ ഒരു പടം, പൃഥ്വിരാജ് പ്രൊഡക്ഷനിലെ ഒരു പടം, ബേസിലേട്ടന്റെ അനിയൻ, വലിയ സ്റ്റാർ കാസ്റ്റുള്ള ഒരു പടം, പൃഥ്വിരാജുണ്ട് എനിക്ക് റിജക്റ്റ് ചെയ്യാനുള്ള ഓപ്ഷനില്ല.

ഗുരുവായൂർ അമ്പലനടയിലെ രംഗം.Photo: Youtube.com
പടം ഭയങ്കര ഇൻട്രസ്റ്റിങായിട്ടും എനിക്ക് തോന്നി. പക്ഷേ ഞാൻ എപ്പോഴും പറയും ഗുരുവായൂർ അമ്പലനടയിൽ ഞാൻ ഭയങ്കര അണ്ടർ പെർഫോമിടാണ്. എനിക്ക് ഗുരുവായൂർ അമ്പലനടയിലെ എന്റെ പ്രകടനം അല്ലെങ്കിൽ എന്റെ അഭിനയത്തിൽ ഞാനത്ര സാറ്റിസ്ഫൈഡല്ല. ഞാൻ ചെയ്തതിൽ സാറ്റിസ്ഫൈഡല്ലാത്ത ഒരു പടം അതാണ്. എന്തൊക്കെയോ റീസൺ കൊണ്ട് ഞാൻ ഭയങ്കര കോൺഷ്യസായിരുന്നു ആ പടത്തിൽ. നമ്മുടെ കൈയ്യിൽ നിന്ന് ചില സാധനങ്ങളൊക്കെ ഇടുക എന്ന് പറയില്ലേ അങ്ങനെയൊരു പരിപാടിയെ ആ പടത്തിൽ നടന്നില്ല,’ നടൻ പറഞ്ഞു.
സിനിമയുടെ ഷൂട്ട് കഴിഞ്ഞിട്ട് തനിക്ക് ഭയങ്കര സങ്കടമായിരുന്നെന്നും പിന്നീട് സ്ക്രീനിൽ തന്നെ കാണുമ്പോൾ തനിക്ക് ഭയങ്കര ഓഫായിട്ടാണ് തോന്നിയതെന്നും മറ്റുള്ളവർക്ക് അങ്ങനെയൊരു തോന്നലുണ്ടായോയെന്ന് തനിക്കറിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ഇനിയൊരു സിനിമ വരുകയാണെങ്കിൽ അത് ക്ലിയർ ചെയ്യണമെന്ന് താനാഗ്രഹിച്ചിരുന്നെന്നും അങ്ങനെ വന്ന സിനിമയാണ് വാഴയെന്നും നടൻ വ്യക്തമാക്കി.
‘വാഴയിൽ ഞാൻ ഭയങ്കര കോൺഷ്യസായിരുന്നു. അമ്പലനടയിൽ എനിക്ക് പറ്റിയ ഒരു സാധനം വാഴയിൽ പറ്റരുത് എന്നുണ്ടായിരുന്നു. എന്തൊക്കെയാണോ എനിക്ക് ചെയ്യാനുള്ളത് അതൊക്കെ തൂക്കണം എന്നുള്ള ഒരു മൈൻഡ് സെറ്റായിരുന്നു. എനിക്കതിൽ ഫൈറ്റ് ഉണ്ടായിരുന്നു, ഇമോഷണൽ ആവാനുള്ള ഒരു സീൻ ഉണ്ടായിരുന്നു. ഒരു ആർക്കുള്ള ക്യാരക്ടർ ആയിരുന്നു. പി.സി വിശ്വത്തിന് ഭയങ്കര ക്യാരക്ടർ ആർക്കുണ്ടായിരുന്നു.
ഭയങ്കര അടിപൊളിയായിട്ട് ചെയ്യണം എന്നുണ്ടായിരുന്നു. അത് നന്നായി വന്നതാണ് ഞാൻ ഇപ്പോഴും സിനിമ ചെയ്യാനുള്ള റീസൺ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വാഴയിലും അമ്പലനടയിലെ ഫീൽ അടിച്ചിരുന്നുവെങ്കിൽ ഞാൻ മെല്ലെ സിനിമയിൽ നിന്ന് ബാക്ക് ഓഫ് അടിച്ചേനെ. പക്ഷേ വാഴ എനിക്ക് വർക്കായി,’ താരം പറഞ്ഞു.
Content Highlight: Saafboi said that if it had had the same feel as that film, they would have stopped making movies after Vaazha.
