[] തിരുവനന്തപുരം: കരിനിയമങ്ങള്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യം തന്നെ അവ ദുരുപയോഗം ചെയ്യുക എന്നതാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനുമായ പ്രൊഫ. എസ് ആര്‍ ഗിലാനി.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്ക് മേല്‍ കടന്നുകയറാന്‍ ഭരണകൂടങ്ങള്‍ക്ക് അനിയന്തരിത അധികാരം നല്‍കുന്നതാണ് ഇത്തരം നിയമങ്ങള്‍. []

കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമങ്ങള്‍ തന്നെ പര്യാപ്തമായരിക്കെ അമിതാധികാര നിയമങ്ങല്‍ നിര്‍മിക്കുന്നത് ദുരുപയോഗം ചെയ്യാനല്ലാതെ മറ്റൊന്നിനുമല്ല.

ജനങ്ങള്‍ക്കെതിരെ അമേരിക്ക തുടങ്ങിവെച്ച ഭീകര വിരുദ്ധ യുദ്ധത്തിന്റെ ചുവട് പിടിച്ച് ഇന്ത്യയും പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ ഭരണഘടനാ മൂല്യങ്ങലാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എ.പി.എയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച പൗരാവകാശ കട്ടായ്മയില്‍ പങ്കെടുക്കുകയായിരുന്നു ഗിലാനി.