കോഴിക്കോട്: സിപി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ബാലുശേരിയില്‍ നടത്തിയ പ്രകടനത്തിനു നേരെ നടന്നത് ഏകപക്ഷീയമായ അക്രമണം. പ്രകടനം കടന്നു പോകവെ കല്ലെറിയുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.


Also read   2023 ല്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തിനായി 150 ഹിന്ദു സംഘടനകള്‍ ഒന്നിക്കുന്നു


അപ്രതീക്ഷിതമായുണ്ടായ അക്രമണത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ചിതറിയോടുന്നതും വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിരോധിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പ്രയോഗിക്കുകയായിരുന്നു.


Dont miss മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം; യെച്ചൂരിക്ക് ശേഷം അടുത്തത് മന്ത്രിമാരായ സുധാകരനും കടകംപള്ളിയെന്നും ഭീഷണി


ഇന്നലെ നടന്ന സി.പി.ഐ.എം ഹര്‍ത്താലിനിടെ ബി.എം.എസ് ഓഫീസിനുനേരെ നടന്ന ആക്രമത്തില്‍ പ്രതിഷേധിച്ച് ബി.എം.എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ നടക്കുകയാണ്. അതിനിടെ സി.പി.ഐ.എം ഫറോക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ഇന്ന് പുലര്‍ച്ചെ അക്രമണം ഉണ്ടായി. ഓഫീസ് അക്രമികള്‍ തീയ്യിട്ട് നശിപ്പിക്കുകയായിരുന്നു.

വീഡിയോ: