എഡിറ്റര്‍
എഡിറ്റര്‍
ശശികലയുടെ സ്ഥാപനങ്ങളിലും ജയടിവിയിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1400 കോടി രൂപ
എഡിറ്റര്‍
Tuesday 14th November 2017 9:02am

ചെന്നൈ: അനധികൃത സ്വത്ത്സമ്പാദനകേസില്‍ ജയിലില്‍ കഴിയുന്ന എ.ഐ.ഡി.എം.കെ നേതാവ് ശശികലയുടെ ബന്ധുക്കളുടെ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലും ജയ ടിവിയിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് 1400 കോടി രൂപ.

കഴിഞ്ഞയാഴ്ചയാണ് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് ശശികലയുടെ സഹായികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും ശശികലയുടെ സഹോദരപുത്രനായ വിവേക് ജയരാജന്‍ സി.ഇ.ഒ ആയ ജയ ടി.വിയിലും റെയ്ഡ് നടത്തിയത്.

എകദേശം എഴ് കോടി രൂപയും, അഞ്ച് കോടി വിലമതിക്കുന്ന സ്വര്‍ണ്ണവും പരിശോധനയില്‍ കണ്ടെത്തി. ഡയമണ്ട് ആഭരണങ്ങള്‍ സൂക്ഷിച്ച 15ഓളം ബാങ്ക് ലോക്കറുകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല. പരിശോധനയില്‍ നിരവധി രേഖകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Also Read പത്താം തവണയും ലാലു പ്രസാദ് യാദവ് തന്നെ ആര്‍.ജെ.ഡി അദ്ധ്യക്ഷനായി എത്തിയതിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരിഹസിച്ചു


പ്രാഥമിക പരിശോധനയില്‍ 1430 കോടിയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി വിവേക് ജയരാമനെ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

തമിഴ്നാട്ടില്‍ വിവിധഭാഗങ്ങളില്‍ നവംബര്‍ 9 ന് റെയ്ഡുകള്‍ നടത്തിയിരുന്നു. തഞ്ചാവൂരിലെ ശശികലയുടെ ഭര്‍ത്താവിന്റെ വീടും, തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട്ടിലെ എസ്റ്റേറ്റുകളും തുടരന്വേഷണത്തിനായി പരിശോധന നടത്തിയിരുന്നു.

കേന്ദ്രരാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ റെയ്ഡെന്ന് ശശികലയുടെ സഹോദരപുത്രന്‍ ടി.ടി.വി ദിനകരന്‍ ആരോപിച്ചു.

Advertisement