എഡിറ്റര്‍
എഡിറ്റര്‍
തുടര്‍ച്ചയായി പത്താം തവണയും ആര്‍.ജെ.ഡി അദ്ധ്യക്ഷനായി ലാലു പ്രസാദ് യാദവ്
എഡിറ്റര്‍
Tuesday 14th November 2017 8:39am

 


പാറ്റ്‌ന: ആര്‍.ജെ.ഡിയുടെ ദേശീയ അദ്ധ്യക്ഷനായി വീണ്ടും ലാലു പ്രസാദ് യാദവിനെ ഏകപക്ഷീയമായി തെരഞ്ഞെടുത്തു. ലാലു പ്രസാദ് യാദവ് മാത്രമായിരുന്നു അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്.

ഇത് പത്താം തവണയാണ് ലാലുപ്രസാദ് യാദവ് ആര്‍.ജെ.ഡിയുടെ ദേശീയ അദ്ധ്യക്ഷനാവുന്നത്. നവംബര്‍ 20ന് നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. 1997ലാണ് ജനതാദളില്‍ നിന്ന് പിരിഞ്ഞ് ലാലു ആര്‍.ജെ.ഡി രൂപീകരിക്കുന്നത്.

പാര്‍ട്ടി തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ജഗനാഥ സിംഗിനായിരുന്നു ലാലു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജെ.ഡി.യു, ബി.ജെ.പി തുടങ്ങിയ പ്രബലരായ രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ ദേശീയ രംഗത്ത് ലാലുവിനെ പേലെ ശക്തനായ നേതാവ് തന്നെ വേണമെന്ന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ ചിത്രരഞ്ജന്‍ ഗഗന്‍ അഭിപ്രായപ്പെട്ടു.


Also Read ‘മോദിയുടേത് ഗബ്ബാര്‍ സിംഗ് സ്‌റ്റൈല്‍ ആക്രമണം’; ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ് മോദിയെന്ന് രാഹുല്‍


അതേസമയം പത്താം തവണയും ലാലു പ്രസാദ് യാദവ് തന്നെ ആര്‍.ജെ.ഡി അദ്ധ്യക്ഷനായി എത്തിയതിനെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പരിഹസിച്ചു. ആര്‍.ജെ.ഡി ഒരു സ്വകാര്യ രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ലാലുവിന്റെ കുടുംബസ്വത്താണെന്നും അദ്ദേഹം പരിഹസിച്ചു.

Advertisement