ഐ.പി.എല്‍ 2026ലെ ഉദ്ഘാടന മത്സരത്തില്‍ വിജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് ബെംഗളൂരുവും സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു ബെംഗളൂരു.
We start as we need to continue. 🤷♂️
We go again next Sunday. 👍#PlayBold #ನಮ್ಮRCB #IPL2026 #RCBvSRH pic.twitter.com/DCEtWPBzsk
— Royal Challengers Bengaluru (@RCBTweets) March 28, 2026
ഈ വിജയത്തുടക്കത്തോടെ ആര്.സി.ബിക്ക് ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സാധിച്ചിരിക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ 200+ സ്കോര്‍ ഏറ്റവും വേഗത്തില്‍ ചെയ്സ് ചെയ്യുന്ന ടീമാകാനാണ് ബെംഗളൂരുവിന് സാധിച്ചത്. മുമ്പ് രാജസ്ഥാന് റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 15.5 ഓവറില്‍ 200+ വിജയലക്ഷ്യം ചെയ്സ് ചെയ്തിരുന്നു. എന്നാല്‍ രാജസ്ഥാന്റെ റെക്കോഡ് പഴങ്കഥയാക്കിയാണ് ബെംഗളൂരു തുടക്കമിട്ടത്.
ബെംഗളൂരുവിനായി മികച്ച പ്രകടനം നടത്തിയത് സൂപ്പര്‍ താരം വിരാട് കോഹ്ലിയും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലുമാണ്. 38 പന്തില്‍ അഞ്ച് വീതം സിക്സും ഫോറും ഉള്‍പ്പെടെ 69* റണ്‍സ് നേടി പുറത്താകാതെ വിരാട് ടീമിന്റെ ടോപ് സ്കോററായി. 26 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 61 റണ്‍സെടുത്ത് ദേവദത്ത് പടിക്കലും തിളങ്ങി. ഇവര്‍ക്കൊപ്പം രജത് പടിദാര്‍ (12 പന്തില്‍ 31), ടിം ഡേവിഡ് (10 പന്തില്‍ 16*) റണ്‍സുമെടുത്ത് മികച്ച പ്രകടനം നടത്തി.
Dev 🤝 Virat. ❤️
Game ONE and it was Game ON! Here’s to more match-winning partnerships! 🔥#PlayBold #ನಮ್ಮRCB #IPL2026 #RCBvSRH pic.twitter.com/MK1lqZldNx
— Royal Challengers Bengaluru (@RCBTweets) March 28, 2026
ഹൈദരാബാദിനായി ഡേവിഡ് പൈയ്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജയദേവ് ഉനദ്കട്ടും ഹര്‍ഷ് ദുബെയും ഓരോ വിക്കറ്റുകള്‍ വീതം നേടി.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് വേണ്ടി ക്യാപ്റ്റന്‍ ഇഷാന് കിഷന്റെ ഇന്നിങ്സും അനികേത് വര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് തുണയായത്.
ഇഷാന് 38 പന്തില്‍ അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 80 റണ്‍സാണ് സ്കോര്‍ ചെയ്തത്. അനികേത് 18 പന്തില്‍ 43 റണ്‍സെടുത്തപ്പോള്‍ ഹെന്റിക്ക് ക്ലാസന് 22 പന്തില്‍ 31 റണ്‍സും ചേര്‍ത്തു. ഇവര്‍ക്ക് പുറമെ ട്രാവിസ് ഹെഡ് ഒമ്പത് പന്തില്‍ 11 റണ്‍സെടുത്തു.
ബെംഗളൂരുവിനായി ജേക്കബ് ഡഫിയും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, സുയാഷ് ശര്‍മ, അഭിനന്ദന് സിങ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും നേടി. അതേസമയം ഫീല്‍ഡില്‍ങ്ങില്‍ ബെംഗളൂരുവിന് വേണ്ടി ഫില്‍ സാള്‍ട്ട് ബൗണ്ടറി ലൈനില്‍ നിന്ന് രണ്ട് കിടിലന്‍ ക്യാച്ചുകളെടുത്ത് പ്രശംസ പിടിച്ചുപറ്റി.
Content Highlight: Royal Challengers Bengaluru Create History In IPL
