അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇന്ന് (ജൂണ്‍ 17) ഉച്ചക്ക് 1.30 നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
അഫ്ഗാനിസ്ഥാനെതിരെയുള്ള രണ്ടാം ഏകദിനത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. ഇന്ന് (ജൂണ്‍ 17) ഉച്ചക്ക് 1.30 നാണ് മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
ആദ്യ ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1 – 0ന് മുന്നിലാണ്. അതിനാല്‍ തന്നെ വലിയ ആത്മവിശ്വാസത്തിലായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും കളത്തിലിറങ്ങുക. രണ്ടാം മത്സരത്തിലും വിജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. മറുവശത്ത് അഫ്ഗാന് പരമ്പര കൈവിടാതിരിക്കാന്‍ വിജയിച്ചേ തീരൂ.

ഈ മത്സരത്തിനായി കളത്തിലിറങ്ങുമ്പോള്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടമാണ് മുന്നിലുള്ളത്. ഇതിനായി രോഹിത്തിന് വേണ്ടത് ഒരു സെഞ്ച്വറി മാത്രമാണ്.
നിലവില്‍ ഈ നേട്ടത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനൊപ്പമാണ് രോഹിത്. ഓപ്പണര്‍മാരായി ഈ ഫോര്‍മാറ്റില്‍ ഇറങ്ങി ഇരുവരും 45 വീതം സെഞ്ച്വറികളാണ് അടിച്ചത്. അഫ്ഗാനെതിരെ ഒരു സെഞ്ച്വറി നേടിയാല്‍ രോഹിത്തിന് സച്ചിനെ വെട്ടി ഈ ലിസ്റ്റില്‍ തലപ്പത്തെത്താന്‍ സാധിക്കും.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 45
രോഹിത് ശര്‍മ – 45
വിരേന്ദര്‍ സേവാഗ് – 36
സുനില്‍ ഗവാസ്‌കര്‍ – 36
ശിഖര്‍ ധവാന്‍ – 24

അതേസമയം ധര്‍മശാലയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമായിരുന്നു അഫ്ഗാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. എന്നാല്‍, മത്സരത്തില്‍ രോഹിത്തിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വെറും 16 റണ്‍സ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.
Content Highlight: Rohit Sharma needs one century to surpass Sachin Tendulkar to become Indian opener with most hundreds in ODI