വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ മൂന്ന് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സാണ് നേടിയത്. ടോസ് നേടിയെങ്കിലും ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് തുടക്കത്തില്‍ തന്നെ നേരിടേണ്ടി വന്നിരിക്കുന്നത്.

മൂന്നാം ഓവറിനെത്തിയ വിന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സാണ് ഇന്ത്യയുടെ ആദ്യ ചോര വീഴ്ത്തിയത്. ആറ് പന്തുകള്‍ നേരിട്ട് ഒരു റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ തന്നെയായിരുന്ന ആദ്യ ഇര. മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്‌ലിയെ ഗോള്‍ഡന്‍ ഡക്കില്‍ തളച്ചാണ് സീല്‍സ് ഡബിള്‍ സ്‌ട്രൈക്ക് നടത്തിയത്. ബൗള്‍ഡായാണ് വിരാട് കൂടാരത്തിലേക്ക് മടങ്ങിയത്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് രോഹിത് ശര്‍മയും ഋതുരാജ് ഗെയ്ക്വാദുമാണ്. ഒമ്പത് പന്തില്‍ നിന്ന് രണ്ട് റണ്‍സാണ് രോഹിത് നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ ഇന്നിങ്‌സിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് നേടുന്ന ഓപ്പണറാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ നേട്ടത്തില്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ക്രിസ് ഗെയ്‌ലിനെയുമെല്ലാം മറികടന്നാണ് രോഹിത് പുതു ചരിത്രം കുറിച്ചത്.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍

രോഹിത് ശര്‍മ (ഇന്ത്യ) – 202*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (ഇന്ത്യ) – 214

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 268

സനത് ജയസൂര്യ (ശ്രീലങ്ക) – 303

ഇന്ത്യന്‍ പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഋതുരാജ് ഗെയ്ക്വാദ്, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, നമന്‍ ധീര്‍, അന്‍ഷുല്‍ കാംബോജ്, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ജോണ്‍ ക്യാംപ്‌ബെല്‍, ജുവല്‍ ആന്‍ഡ്രൂ, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പര്‍), അമീര്‍ ജാംഗൂ, ഷെര്‍ഫെയ്ന്‍ റൂദര്‍ഫോര്‍ഡ്, കീമോ പോള്‍, മാത്യു ഫോര്‍ഡ്, അല്‍സാരി ജോസഫ്, ഗുടകേഷ് മോട്ടി, ജെയ്ഡന്‍ സീല്‍സ്, വിറ്റല്‍ ലോവ്‌സ്

Content Highlight: Rohit Sharma Complete Fastest 10000 ODI Runs As Opener