2025 – 26 സീസണിലേക്കുള്ള ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും താരം താഴ്ത്തി. ഇരുവരെയും ഗ്രേഡ് ബിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇരുവരും എ+ ക്യാറ്റഗറിയിലായിരുന്നു.
2025 – 26 സീസണിലേക്കുള്ള ബി.സി.സി.ഐ വാര്‍ഷിക കരാറില്‍ നിന്ന് സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും താരം താഴ്ത്തി. ഇരുവരെയും ഗ്രേഡ് ബിയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ ഇരുവരും എ+ ക്യാറ്റഗറിയിലായിരുന്നു.
എ+ കാറ്റഗറി പൂര്‍ണമായി ഒഴിവാക്കിയാണ് ബി.സി.സി.ഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഗ്രേഡ് എയില്‍ മൂന്ന് പുരുഷ താരങ്ങളെയാണ് ബി.സി.സി.ഐ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ടെസ്റ്റ് ഏകദിന നായകന്‍ ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് ഗ്രേഡ് എ യിലുള്ളത്.
ഗ്രേഡ് ബിയില്‍ രോഹിത്തിനും വിരാടിനുമൊപ്പം ഒമ്പത് താരങ്ങളാണുള്ളത്. ടി – 20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും ഈ ക്യാറ്റഗറിയിലുണ്ട്.
🚨 News 🚨
BCCI announces Annual Player Retainership for Team India Senior Men and Senior Women for the 2025-26 season#TeamIndia | Details 🔽https://t.co/Rd3pUCPRr9 pic.twitter.com/UNYRThs1kW
— BCCI (@BCCI) February 9, 2026
മലയാളി താരം സഞ്ജു സാംസണ്‍ ഗ്രേഡ് സിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. താരത്തിന് പുറമെ 15 പേരാണ് ഈ ക്യാറ്റഗറിയിലുള്ളത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പേസര്‍ മുഹമ്മദ് ഷമിയെയും കരാറില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഗ്രേഡ് എ
ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.
ഗ്രേഡ് ബി
വാഷിങ്ടണ്‍ സുന്ദര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ. എല്‍. രാഹുല്‍, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, റിഷബ് പന്ത്, കുല്‍ദീപ് യാദവ്, യശസ്വി ജെയ്സ്വാള്‍, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍.
ഗ്രേഡ് സി
അക്സര്‍ പട്ടേല്‍, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ധ്രുവ് ജുറെല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് കുമാര്‍ റെഡ്ഡി, അഭിഷേക് ശര്‍മ, സായി സുദര്‍ശന്‍, രവി ബിഷ്‌ണോയ്, റുതുരാജ് ഗെയ്ക്വാദ്.
പുരുഷ ടീമിന്റെ കരാര്‍ പ്രഖ്യാപിക്കുന്നതിനൊപ്പം തന്നെ സീനിയര്‍ വനിതാ താരങ്ങളുടെയും കരാര്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുണ്ട്. 21 താരങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഹര്‍മന്‍പ്രീത് കൗറും സ്മൃതി മന്ഥാനയും. Photo: BCCIwomen/x.com
ഗ്രേഡ് എ-യില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുമടക്കം നാല് പേരാണുള്ളത്. ഗ്രേഡ് ബിയില്‍ നാല് പേരും സിയില്‍ 13 പേരുമുണ്ട്.
ഗ്രേഡ് എ
ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ.
ഗ്രേഡ് ബി
രേണുക താക്കൂര്‍, ഷെഫാലി വര്‍മ, റിച്ച ഘോഷ്, സ്‌നേഹ് റാണ.
ഗ്രേഡ് സി
രാധ യാദവ്, അമന്‍ജോത് കൗര്‍, പ്രതിക റവാള്‍, ക്രാന്തി ഗൗഡ്, ഉമാ ഛേത്രി, അരുന്ധതി റെഡ്ഡി, ശ്രീ ചരണി, യാസ്തിക ഭാട്ടിയ, ഹാര്‍ലീന്‍ ഡിയോള്‍, കേശവീ ഗൗതം, ജി. കമാലിനി, വൈഷ്ണവി ശര്‍മ, തേജല്‍ ഹസ്ബനിസ്.
Content Highlight: Rohit Sharma and Virat Kohli are demoted to Grade B, Ishan Kishan and Mohammed Shami not included in BCCI Contract