ലോക ഫുട്‌ബോളിലെ മികച്ച യുവ താരമാണ് ലാമിന്‍ യമാല്‍. ബാഴ്‌സലോണയ്ക്കും സ്‌പെയിനിനും വേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്. യൂറോകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും മികച്ച യുവ താരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ലാമിന് യമാല്‍ ആയിരുന്നു.

ഈ സീസണില്‍ ബാഴ്‌സ നടത്തുന്ന തകര്‍പ്പന്‍ പ്രകടനത്തിന്റെ കാരണങ്ങളില്‍ ഒരാള്‍ ലാമിന്‍ യമാല്‍ കൂടിയാണ്. വെറും 17 വയസ് മാത്രം പ്രായമുള്ള ലാമിന്‍ 11 മത്സരങ്ങളില്‍ നിന്നായി അഞ്ച് ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

താരത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് ഒരുപാട് മുന്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ബ്രസീലിയന്‍ ഇതിഹാസമായ റിവാള്‍ഡോയും അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

റിവാള്‍ഡോ പറഞ്ഞത്

‘യമാല്‍ ഒരു മികച്ച താരമാണ്. ഈ ചെറിയ പ്രായത്തില്‍ തന്നെ അദ്ദേഹത്തിന് വലിയ ഒരു പേഴ്‌സണാലിറ്റി ഉണ്ട്. അതിനെ ഞാന്‍ ഇഷ്ടപ്പെടുന്നു. ഇപ്പോള്‍ തന്നെ വളരെ ഉയരത്തിലെത്താന്‍ അവന് കഴിഞ്ഞിട്ടുണ്ട്. എംബാപ്പെ, വിനീഷ്യസ് എന്നിവരുടെ അതേ ലെവലില്‍ എത്താനും അവന് സാധിച്ചു.

ഇനിയും അദ്ദേഹത്തിന് ഒരുപാട് ദൂരം മുന്നോട്ടു പോവാന്‍ കഴിയും. അവന്‍ ഫുട്‌ബോള്‍ വളരെ ആസ്വദിച്ചാണ് കളിക്കുന്നത്. ഇതിനോടകം തന്നെ യൂറോ കപ്പ് അവന്‍ നേടിക്കഴിഞ്ഞു. വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്ന ഒരു താരമാണ് അദ്ദേഹം. തീര്‍ച്ചയായും അവന് വലിയ ഭാവിയുണ്ട്,’ റിവാള്‍ഡോ പറഞ്ഞു.

 

Content highlight: Rivaldo Talking About Lamin Yamal