അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങളില്‍ ഏഴാം സ്ഥാനത്തെത്തി റിഷബ് പന്ത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പമാണ് റിഷബ് പന്ത് സ്ഥാനം പിടിച്ചത്. 711 റേറ്റിങ് പോയിന്റോടെയാണ് പന്ത് ഗില്ലിനൊപ്പം സ്ഥാനം പിടിച്ചത്. ആറ് സ്ഥാനങ്ങള്‍ മുന്നേറിയാണ് പന്ത് റാങ്കിങ്ങില്‍ കുതിച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് താരം റാങ്കിങ് ഉയര്‍ത്തിയത്.
RISHABH PANT – INDIA’S BEST TEST BATTER IN THIS DECADE 🥶
– No.1 Wicketkeeper batsman in test cricket.🇮🇳 pic.twitter.com/c76IFISPsz
— Cricket Central (@CricketCentrl) August 27, 2026
ഗല്ലെയില്‍ ലങ്കയ്‌ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ 39 റണ്‍സ് നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 66 റണ്‍സും നേടി നിര്‍ണായക പ്രകടനമാണ് നടത്തിയത്. മാത്രമല്ല നിലവില്‍ ലങ്കയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 63 റണ്‍സ് നേടി മിന്നും പ്രകടനം നടത്താനും താരത്തിന് സാധിച്ചു.
ഇന്നിങ്‌സില്‍ പരിക്ക് പറ്റി റിട്ടയേഡ് ഹേര്‍ട്ടായിട്ടും തിരിച്ചെത്തിയായിരുന്നു താരം ബാറ്റിങ്ങില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോയത്. മാത്രമല്ല ഇന്നിങ്‌സില്‍ രണ്ട് സിക്‌സര്‍ അടിച്ചതോടെ ടെസ്റ്റ് ചരിത്രത്തില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാനും പന്തിന് സാധിച്ചു. രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിന് പിന്നാലെ പന്തിന് തോളില്‍ പരിക്ക് പറ്റുകയും ചികിത്സ തേടുകയും ചെയ്തിരുന്നു. താരം പരിക്കില്‍ നിന്ന് സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
പന്തില്‍റെ തോളില്‍ പരിക്ക് പറ്റിയത്
ശ്രീലങ്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 290ന് ഓള്‍ ഔട്ട് ആകുകയും ഫോളോ ഓണിന് നിര്‍ബന്ധിതരാകുകയും ചെയ്തിരുന്നു. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സാണ് നേടിയത്. ഫോളോ ഓണില്‍ നിലവില്‍ 96 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
95 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ലങ്കയ്ക്ക് വേണ്ടി ക്രീസിലുള്ളത് 106 പന്തില്‍ 38 റണ്‍സ് നേടിയ കേശര നുവാന്തയും 94 പന്തില്‍ 44 റണ്‍സ് നേടിയ സോണല്‍ ദിനുഷയുമാണ്.
Content Highlight: Rishabh Pant And Shubhman Gill In Seventh Position At ICC Test Batting Ranking
