[]ന്യൂദല്‍ഹി: വാതുവെപ്പ് വിവാദത്തില്‍ തകരുന്നതല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. വാതുവെപ്പിനെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കാറില്ലെന്നും ധോണി പറഞ്ഞു.

വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലാണ് ടീമിന്റെ ശ്രദ്ധ. ടീമിനെ സംബന്ധിച്ച് ഇത് വളരെ സുപ്രധാനപ്പെട്ടതാണ്. വാതുവെപ്പുമായുള്ള കാര്യങ്ങള്‍ ചോദിക്കരുതെന്നും ധോണി പറഞ്ഞു.[]

ശരിയായ സമയത്ത് മാത്രമേ തങ്ങളുടെ അഭിപ്രായം പറയുകയുള്ളൂ. ഇപ്പോഴുണ്ടായത് ഒറ്റപ്പെട്ട സംഭവമാണ്. ഇത്‌കൊണ്ട് തകരുന്നതല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രതിച്ഛായ.

ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ധോണി ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ധോണിയുടെ മൗനത്തെ വളരെ സംശയത്തോടെയാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വീക്ഷിക്കുന്നത്.