ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തന്റെ മൂത്ത മകന്‍ ക്രിസ്റ്റിയാനോ ജൂനിയറും ഒരുമിച്ച് കളിക്കാനൊരുങ്ങുകയാണ്. സൗദി പ്രോ ലീഗില്‍ ഇരുവരെയും ഒരുമിച്ച് കളത്തിലിറക്കാന്‍ അല്‍ നസര്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പിതാവിനൊപ്പം പ്രൊഫഷണല്‍ ഫുട്‌ബോളില്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ അരങ്ങേറ്റം കുറക്കുന്ന ചരിത്ര നിമിഷമാണ് അല്‍ നസര്‍ ആരാധകര്‍ക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ ക്രിസ്റ്റ്യാനോയും മകനും ഒരുമിച്ച് കളിക്കുമോ എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ഇപ്പോള്‍ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ് പുതിയ അപ്‌ഡേറ്റ്. നിലവില്‍ അല്‍ നസര്‍ അക്കാദമി താരം കൂടിയായ ക്രിസ്റ്റ്യാനോ ജൂനിയറെ സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഉയര്‍ത്താനാകും ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്.

2027 ജൂണ്‍ വരെ സൗദി ക്ലബ്ബുമായി റൊണാള്‍ഡോ കരാര്‍ നീട്ടിയിട്ടുണ്ട്. ജൂണില്‍ ക്രിസ്റ്റ്യാനോ ജൂനിയറിന് 17 വയസ് തികയുന്ന സാഹചര്യത്തില്‍ റോണോയും മകന്‍ ജൂനിയറും ഒരുമിച്ച് കളിച്ചേക്കുമെന്നാണ് അനുമാനം. ഇതോടെ ക്ലബ്ബിന്റെയും ക്രിസ്റ്റിയാനോയുടെയും ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.ക്രിസ്റ്റിയാനോ ജൂനിയര്‍

നിലവില്‍ അല്‍ നസറിന്റെ യൂത്ത് ടീമിന് വേണ്ടി മിന്നും പ്രകടനം നടത്തുന്ന റൊണാള്‍ഡോ ജൂനിയര്‍ കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ യുവനിരയിലും ഇടം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പോര്‍ച്ചുഗല്‍ ടീമിനൊപ്പം കിരീടം നേടാനും റൊണാള്‍ഡോ ജൂനിയര്‍ക്ക് സാധിച്ചിരുന്നു.

അതേസമയം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് അടുത്തിടെയാണ് റൊണാള്‍ഡോ വിരമിക്കല്‍ പ്രഖ്യാപിച്ചത്. പോര്‍ച്ചുഗലിനായി 234 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് 146 ഗോളുകള്‍ നേടിയാണ് റൊണാള്‍ഡോയുടെ മടക്കം. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായാണ് റൊണാള്‍ഡോ കരിയര്‍ അവസാനിപ്പിക്കുന്നത്.

Content Highlight: Reports suggest that Ronaldo and his son, Cristiano Jr., will play together for Al Nassr