വന്‍കിട കമ്പനികളെ ലക്ഷ്യമാക്കി റോമിംഗ് ഓഫറുകളുമായി റിലയന്‍സ്
Big Buy
വന്‍കിട കമ്പനികളെ ലക്ഷ്യമാക്കി റോമിംഗ് ഓഫറുകളുമായി റിലയന്‍സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th June 2014, 7:24 pm

[] ന്യൂദല്‍ഹി: വന്‍കിട കമ്പനികളേയും പോസ്റ്റ്‌പെയ്ഡ് പ്രീപെയ്ഡ് ഉപഭോക്താക്കളേയും ലക്ഷ്യമാക്കി പുതിയ റോമിംഗ് ഓഫറുകളുമായി റിലയന്‍സ് രംഗത്ത്. വണ്‍ ഇന്ത്യ വണ്‍ റേറ്റ് പ്ലാന്‍ എന്ന പദ്ധതിയിലൂടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗുര്‍ദീപ് സിങ് പറഞ്ഞു.

രാജ്യത്തെ ഉയര്‍ന്ന റോമിങ് നിരക്കുകള്‍ നീക്കം ചെയ്യുന്ന വണ്‍ ഇന്ത്യ വണ്‍ റേറ്റ് പ്ലാന്‍ വളരെ സന്തോഷത്തോടെയാണ് ഇന്ത്യയില്‍ ആരംഭിക്കുന്നതെന്നും ഗുര്‍ദീപ് സിങ് പറഞ്ഞു.വണ്‍ ഇന്ത്യ വണ്‍ റേറ്റ് പ്ലാനിലൂടെ ഇന്ത്യയില്‍ എവിടെയും റോമിംഗ് ചാര്‍ജില്ലാതെ സംസാരിക്കൂവാന്‍ സാധിക്കും.

വണ്‍ ഇന്ത്യ വണ്‍ റേറ്റ് 350, വണ്‍ ഇന്ത്യ വണ്‍ റേറ്റ് 599 എന്നീ പ്ലാനുകളാണ് പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ഒരുക്കിയിരിക്കുന്നത്. ഈ പ്ലാനിലെ 45 രൂപയുടെ പാക്കിലൂടെ റോമിങ്ങിലായിരിക്കുമ്പോഴും സൗജന്യ ഇന്‍കമിങ് കോളും മിനിറ്റിന് 40 പൈസ നിരക്കില്‍ ഔട്ട്‌ഗോയിങ് കോളുമാണ് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്.

1200 മിനിറ്റ് ഔട്ട്‌ഗോയിങ് കോള്‍(റോമിങ്, എസ്.റ്റി.ഡി, ലോക്കല്‍), അണ്‍ലിമിറ്റഡ് നാഷണല്‍ ഇന്‍കമിങ് കോള്‍, 2 ജി.ബി ഡാറ്റ, 100 സൗജന്യ എസ്.എം.എസ് എന്നിവ 599 പ്ലാനിലും 700 മിനിറ്റ് ഔട്ട്‌ഗോയിങ് കോള്‍(റോമിങ്, എസ്.റ്റി.ഡി, ലോക്കല്‍), 200 മിനിറ്റ് സൗജന്യ ഇന്‍കമിങ് നാഷണല്‍ റോമിങ്, വണ്‍ ജിബി ഡാറ്റ, 100 സൗജന്യ എസ്.എം.എസ് എന്നിവ 350 പ്ലാനിലും ലഭ്യമാണ്.