തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷന്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ ആരംഭിക്കും. നോര്‍ക്കയുടെ www.registernorkaroots.com എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവര്‍,ചികിത്സ കഴിഞ്ഞവര്‍,കേരളത്തിലെ വിദഗ്ധ ചികിത്സയ്ക്ക് രജിസ്റ്റര്‍ ചെയ്യുകയും തിയതി നിശ്ചയിക്കപ്പെടുകയും ചെയ്ത മറ്റ് സംസ്ഥാനങ്ങളിലെ താമസക്കാര്‍,പഠനം പൂര്‍ത്തീകരിച്ച മലയാളികള്‍, പരീക്ഷ, ഇന്റര്‍വ്യൂ, തീര്‍ഥാടനം, വിനോദയാത്ര, ബന്ധുഗൃഹസന്ദര്‍ശനം എന്നിവയ്ക്കായി പോയവര്‍,ലോക്ക് ഡൗണ്‍ മൂലം അടച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കേരളീയ വിദ്യാര്‍ത്ഥികള്‍,ജോലി നഷ്ടപ്പെട്ടവര്‍,റിട്ടയര്‍ ചെയ്തവര്‍,കൃഷി ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ പോയവര്‍ എന്നിവര്‍ക്ക് ആദ്യ മുന്‍ഗണന.

വിദേശ മലയാളികള്‍ നാട്ടിലേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷനില്‍150പരം രാജ്യങ്ങളില്‍ നിന്നായി ഇന്ന് വൈകിട്ട് വരെ (ഏപ്രില്‍28 ) ആകെ2,76,700പേര്‍ രജിസ്റ്റര്‍ ചെയ്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.