അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തില്‍ ബി.ജെ.പിക്കുള്ളില്‍ സീറ്റിനായി തര്‍ക്കം മുറുകുന്നു. അച്ചടക്കമുള്ള പാര്‍ട്ടി എന്ന് സ്വയം വിലയിരുത്തുന്ന പാര്‍ട്ടിക്കുള്ളിലാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പോര് മുറുകുന്നത്.
ഗാന്ധി നഗര്‍ നിയമസഭാ മണ്ഡലത്തിലെ കമാലം സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നിലെ സ്ഥിതി വഷളാവുകയും ഒടുവില്‍ പോലീസ് സംരക്ഷണം എര്പ്പെടുത്തുകയുമായിരുന്നു.
സിറ്റിംഗ് എം.എല്‍.എയും ദളിത് നേതാവുമായ ജീത സോലങ്കി പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുകയും കമാലം പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഒന്നുകില്‍ ജയിലിലടക്കും, അല്ലെങ്കില്‍ ഏറ്റുമുട്ടലില്‍ കൊല്ലും: യു.പിയിലെ കുറ്റവാളികള്‍ക്കെതിരെ യോഗി ആദിത്യനാഥിന്റ ഭീഷണി
സിറ്റിംഗ് ലോക്സഭ എം.പി. യും നരേന്ദ്രമോദി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ലീലാദര്‍ വഗേല മകന്റെ സീറ്റിനായി ആവശ്യം ഉയര്‍ത്തുകയായിരുന്നു. തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മതിയായ സീറ്റ് നല്‍കിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഹമ്മദാബാദ് സിറ്റിംഗ് എം.എല്‍.എ യും ബി.ജെ.പി. സിറ്റിങ് പ്രസിഡന്റ്ും സ്ഥിരം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജഗദീഷ് പഞ്ചലിനെതിരെയും അണികള്‍ പ്രതിഷേധമുയര്‍ത്തി. പ്രാദേശിക ബി.ജെ.പി. നേതാക്കള്‍ പട്യാദാര്‍ സമുദായത്തില്‍ നിന്നുള്ളവരെക്കൂടി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ഇവര്‍ രംഗത്തെത്തിയത്. പട്യാദാര്‍ വിഭാഗത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ് നിക്കോള്‍ മണ്ഡലം.
മാത്രമല്ല ഒബിസി മണ്ഡലം കൂടിയായ പഞ്ചലിനു വേണ്ടിയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നരോദ എം.എല്‍.എ ആയ നിര്‍മ്മല വാധ്വാനിയുടെ ഭാര്യക്ക് ഈ മണ്ഡലം മത്സരത്തിനായി നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിയിലെ തര്‍ക്കങ്ങളെ രൂക്ഷമാക്കുന്നുണ്ട്.
കോണ്‍ഗ്രസ്സില്‍ നിന്ന് ബി.ജെ.പി.ലേക്ക് മാറിയ ദാല്‍സുഖ് പ്രജാപതിയുടെ നേതൃത്വത്തിലുള്ള പ്രജാപതി സമുദായ, നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ആവശ്യപ്പെട്ടാണ് മുന്നോട്ടു വന്നിരിക്കുന്നത്.
അതേസമയം തന്നെ സിറ്റിംഗ് എം.പി യും അഞ്ചുതവണ എം.എല്‍. എ യുമായ പ്രഭാത് സിംഗ് ചൗഹാന് ബി.ജെ.പി. നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ഭാര്യയായ രാംലിബെന് ചൗഹാന് സീറ്റ് നല്‍കണമെന്ന ആവശ്യം പാര്‍ട്ടി അംഗീകരിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇദ്ദേഹത്തിന്റെ പരസ്യ പ്രതിഷേധം. ഒ.ബി.സി വിഭാഗത്തിന്റെ പിന്തുണയുള്ള ചൗഹാന് 2002-2009 കാലത്തെ മോദി മന്ത്രിസഭയിലെ മന്ത്രിയായിരുന്നു.
പാര്‍ട്ടി നേതൃത്വം പുറത്തുവിട്ട ആദ്യ മത്സാരാര്‍ഥികളുടെ പട്ടികയില്‍ തൃപ്തരല്ലാത്ത ഒരുവിഭാഗം അണികള്‍ ഇപ്പോഴും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതില്‍ ഒന്ന് ആദിവാസി എക്ത മഞ്ചാണ്. ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ തങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം നല്‍കയിട്ടില്ലെന്നാണ് ഇവരുടെ പരാതി.
എന്നാല്‍ പ്രതിഷേധങ്ങള്‍ രൂക്ഷമാകുമ്പോഴും സ്ഥിതിഗതികള്‍ പരിഹരിക്കാനാകുമെന്ന പ്രതീക്ഷിലാണ് ഗുജറാത്ത് പാര്‍ട്ടി നേതൃത്വം. എറ്റവും കൂടുതല്‍ തൊഴിലാളികള്‍ വിശ്വസിക്കുന്ന പാര്‍ട്ടി നേതൃത്വമാണ് തങ്ങളുടേതെന്നും തര്‍ക്കങ്ങള്‍ പരിഹരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
