[]ഗോവ: ഞ്ജി ട്രോഫി ഗ്രൂപ് സിയില്‍ ഗോവക്കെതിരെ മത്സരിക്കുന്ന കേരളത്തിന് ഒന്നാം ഇന്നിങ്‌സ് ലീഡ്. എന്‍ നിയാസിന്റെ തകര്‍പ്പന്‍ ബോളിംഗാണ് കേരളത്തിന് 31 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് സമ്മാനിച്ചത്.
ആദ്യ ഇന്നിംഗ്‌സില്‍ 273 റണ്‍സെടുത്ത കേരളത്തിന് എതിരെ ആതിഥേയര്‍ക്ക് 242 റണ്‍സേ എടുക്കാനായുള്ളൂ. നിയാസ് 82 റണ്‍സ് വഴങ്ങി ആറു വിക്കറ്റു വീഴ്ത്തി. രോഹന്‍ പ്രേം രണ്ടും ജഗദീഷ്, പ്രശാന്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
വിക്കറ്റ് പോകാതെ പതിനൊന്ന് റണ്‍സെന്ന നിലയിലാണ് രണ്ടാം ദവസം ഗോവ ബാറ്റിംഗ് ആരംഭിച്ചത്. ടീം സ്‌കോര്‍ 15ലെത്തിയപ്പോള്‍ ഗോവയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
പതിമൂന്ന് റണ്‍സെടുത്ത അസ്‌നോദ്ക്കറെ നിയാസ് സുരേന്ദ്രന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലൊത്തു ചേര്‍ന്ന ഓപ്പണര്‍ ദേശായിയും(49) കാമത്തും(96) പതുക്കെ ഗോവന്‍ സ്‌കോര്‍ ഉയര്‍ത്തി.
എന്നാല്‍ സ്‌കോര്‍ 132ല്‍ വച്ച് ദേശായി പുറത്തായതോടെ ഗോവന്‍ ഇന്നിംഗ്‌സിന്റെ തകര്‍ച്ചയും ആരംഭിച്ചു. ഒരു ഘട്ടത്തില്‍ 197 എന്ന നിലയിലായിരുന്ന ഗോവയെ വാലറ്റക്കാരാണ് 242 ലെത്തിച്ചത്.
