മുന്‍ പാകിസ്ഥാന് ബാറ്ററും പാകിസ്ഥാന് ബോര്‍ഡ് ചെയര്‍മാനുമായിരുന്ന രമീസ് രാജ നിലവിലെ പാകിസ്ഥാന് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെ കുറിച്ചുള്ള കമന്റ് വൈറലാകുന്നു. ലങ്ക പ്രീമിയര്‍ ലീഗ് കമന്ററി ബോക്സില്‍ വെച്ച് നടത്തിയ കമന്റാണ് ശ്രദ്ധ നേടുന്നത്.
ക്രിസ് ഗെയിലിന് ശേഷം ട്വന്റി-20 ക്രിക്കറ്റില്‍ 10 സെഞ്ച്വറി തികക്കുന്ന രണ്ടാമത്തെ മാത്രം താരമായി ബാബര്‍ മാറിയിരുന്നു. തിങ്കളാഴ്ച ഗല്ലെ ടൈറ്റന്‍സിനെതിരെ 59 പന്തില്‍ 104 നേടികൊണ്ടായിരുന്നു അദ്ദേഹം ടി-20യിലെ പത്താം സെഞ്ച്വറി തികച്ചത്. മത്സരത്തില്‍ ബാബറിന്റെ ടീമായ കൊളൊംബോ സ്ട്രൈക്കേര്‍സ് വിജയിക്കുകയും ചെയ്തിരുന്നു.
ബാബര്‍ ബാറ്റിങ് ആരംഭിക്കുന്ന വേളയില്‍ രാജ വളരെ സര്‍പ്രൈസിങ്ങായി താന്‍ ബാബറിനെ ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹത്തെ കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറയുകയായിരുന്നു.
‘ ഫിഫ്റ്റി ഇന്‍ ക്ലാസ്, ക്വാളിറ്റി, പിന്നെ ശാന്തത, ഈ ഒരു സാഹചര്യത്തില്‍ അവനെയാണ് നിങ്ങള്‍ക്ക് ആവശ്യം, ആഴത്തിലുള്ള ഇന്നിങ്സ് കളിക്കാന്‍ അവന് സാധിക്കും. ഞാന്‍ അവനെ ഒരുപാട് ഇഷ്ടപ്പെടുന്നു, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു,’ റമീസ് രാജ കമന്ററി ബോക്സില്‍ പറഞ്ഞു.
‘I absolutely love him, want to marry him’ – Former PCB chairman Ramiz Raja re Babar Azam ♥️#LPL2023 #LPLT20 pic.twitter.com/4uQwXVz4vR
— Farid Khan (@_FaridKhan) August 8, 2023
രാജ പി.സി.ബി ചെയര്‍മാനായിരുന്ന സമയത്ത് ബാബര്‍ പാകിസ്ഥാന്റെ നായകനായിരുന്നു. പിന്നീട് ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണില്‍ വെച്ച് 3-0ത്തിന് തോറ്റത്തിന് പിന്നാലെ രാജയെ മാറ്റുകയായിരുന്നു. പിന്നീട് താരം കമന്ററി ബോക്സില്‍ തിരിച്ചെത്തി.

Content Highlight: Ramiz Raja said he would love to marry Babar Azam
