മുംബൈ: കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്ക് നേരെ അക്രമണം. മഹാരാഷ്ട്രയിലെ അംബര്‍നാഥ് ടൗണില്‍ പൊതുപരിപാടിക്കിടെയാണ് സംഭവം. വേദിയില്‍ നിന്ന് സംസാരിച്ച് ഇറങ്ങുമ്പോള്‍ അത്താവലെയെ മുഖത്തടിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

പ്രവീണ്‍ ഗോസാവി എന്നയാളാണ് മന്ത്രിയെ അടിച്ചത്. ഇയാള്‍ അത്താവലെയുടെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അംഗം തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുവാവിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.