രാ വണിലെ രജനിയെ കാണാന്‍ തിയ്യേറ്ററിലേക്ക് ഓടുന്ന രജനീഫാന്‍സിന് ഏറെ വേദനയുണ്ടാക്കുന്ന വാര്‍ത്തയാണിത്. രാ വണില്‍ ചെറിയ റോളില്‍ പ്രത്യക്ഷപ്പെട്ടത് ഒറിജിനല്‍ രജനിയല്ല. ചിട്ടി റോബോര്‍ട്ടായി രാ വണിലെത്തിയത് ഗ്രാഫിക്കലി ഡിസൈന്‍ ചെയ്ത രജനിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു പ്രമുഖ വെബ്‌സൈറ്റാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഷാരൂഖിനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. രാ വണിനുവേണ്ടി രജനി ദല്‍ഹിയിലെത്തും മുന്‍പ് തന്നെ ഷാരൂഖ് ഏര്‍പ്പെടുത്തിയ വി.എഫ്.എക്‌സ് ടീം രജനീകാന്തിന്റെ പ്രതിബിംബം നിര്‍മ്മിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഷാരൂഖിന്റെ സ്റ്റുഡിയോയിലേക്കുള്ള രജനിയുടെ അപ്രതീക്ഷിത സന്ദര്‍ശനത്തെ തുടര്‍ന്ന് രജനിയുടെ പ്രതിബിംബത്തിന് റിയല്‍ മോഷന്‍ ക്യാപ്ചര്‍ ടെക്‌നിക്കിലൂടെ ജീവന്‍ നല്‍കേണ്ടിവന്നു. വൈ.എഫ്.എക്‌സ് നിര്‍മ്മിച്ചെടുത്ത ഡ്യൂപ്ലിക്കേറ്റ് രജനിക്കുവേണ്ടി റെഡ് ചില്ലീസ് സ്റ്റുഡിയോയിലെത്തിയ രജനിയുടെ ശരീരത്തില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച് അദ്ദേഹത്തിന്റെ ഫേഷ്യല്‍ എക്‌സ്പ്രഷനുകള്‍ ങീഇമു വഴി ഒപ്പിയെടുക്കുകയായിരുന്നു.

മോഷന്‍ ക്യാപ്ചറിംങ് (ങീഇമു) എന്നത് ലോകസിനിമകളില്‍ സാധാരണമായ കാര്യമാണ്. സങ്കീര്‍ണമായ ഡിജിറ്റല്‍ എഫക്ടുകള്‍ നല്‍കുന്നതില്‍ ഈ സാങ്കേതിക വിദ്യ ഇന്ന് അത്യന്താപേക്ഷിതമായിരിക്കുകയാണ്.

രജനി ചിട്ടിയുടെ വസ്ത്രങ്ങള്‍ ധരിച്ച് ബെന്‍സ് കാറിന് പുറത്തേക്കും ഉള്ളിലേക്കും കയറേണ്ടിവന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ ശരീരചലനങ്ങളും മറ്റും ഒപ്പിയെടുത്ത് കംപ്യൂട്ടര്‍ നിര്‍മ്മിച്ചെടുത്ത രജനിയുടെ മുഖത്തിനും ശരീരത്തിനും നല്‍കുകയായിരുന്നെന്നാണ് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. വി.എഫ്.എക്‌സ് മെഷീനില്‍ രജനിയുടെ ശബ്ദവും റെക്കോര്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സൗണ്ട് മിക്‌സിങ് പ്രഫഷണല്‍ ഡബ്ബിംങ് സ്റ്റുഡിയോയില്‍ നടത്താത്തതിനാല്‍ രജനിയുടെ ശബ്ദത്തിന് ചെറിയ മങ്ങലുണ്ടായിട്ടുണ്ട്.

രണ്ട് മണിക്കൂറിനുള്ളിലാണ് ഇക്കാര്യങ്ങളെല്ലാം ചെയ്തതെന്ന് വിഷ്വല്‍ ഗ്രാഫിക്‌സ് എക്‌സ്‌പേര്‍ട്ട് വെളിപ്പെടുത്തിയതായി പറയുന്നു.

malayalam news