railway-bന്യൂഡല്‍ഹി:പുതിയ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. 27 എക്‌സപ്രസ്സ് ട്രെയിനുകള്‍, 8 പാസഞ്ചര്‍, രണ്ട് മെമു, അഞ്ച് ഡെമു ട്രെയിനുകള്‍ , 5 പ്രീമിയം ട്രെയിനുകള്‍ , കാഞ്ഞങ്ങാട്-പാണത്തുര്‍ പാതക്ക് സര്‍വെ, ഇതടക്കം 18 പാതകള്‍ക്ക് സര്‍വെ നടത്തുന്നതായി ബഡ്ജറ്റില്‍ പ്രഖ്യാപനം.

ബുള്ളറ്റ് ട്രെയിനുകള്‍ എത്രയും പെട്ടന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ. മുബൈ അഹമ്മദബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യ  ബുള്ളറ്റ് ട്രെയിന്‍ വരുന്നത്.

സുരക്ഷയ്ക്കായി 7000 ആര്‍.പി.എഫ് ഭടന്മാരെ റിക്രൂട്ട് ചെയ്യും.  4000 വനിതാ ആര്‍ .പി.എഫ് ഭടന്മാരെയും നിയമിക്കും.
റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇന്റര്‍നെറ്റ് വഴി ലഭ്യമാക്കും. തപാല്‍ വഴിയും മൊബൈല്‍ വഴിയും ടിക്കറ്റ് ലഭ്യമാക്കും.പ്രധാന സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം.

അതിവേഗ വജ്ര ഇടനാഴിയില്‍ ഒമ്പത് റൂട്ടുകള്‍ , ഡല്‍ഹി-ആഗ്ര, ഡല്‍ഹി-ചണ്ഡിഗഡ്, ഡല്‍ഹി-കാണ്‍പൂര്‍ , കാണ്‍പൂര്‍-നാഗ്പൂര്‍ , മൈസൂര്‍-ബാംഗഌര്‍-ചെന്നൈ, ഗോവ-മുംബൈ, ചെന്നെ-ഹൈദരാബാദ്, നാഗ്പൂര്‍-സെക്കന്തരാബാദ്, മുംബൈ-ഹൈദരാബാദ് എന്നിവയാണ് റൂട്ടുകള്‍ .