സംവിധായകനും തിരക്കഥാകൃത്തുമായ ഏബ്രിഡ് ഷൈന്‍ അവതരിപ്പിച്ച് ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. റേച്ചല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററില്‍ വെട്ടിയ ഇറച്ചിയും വാക്കത്തിയുമായിരിക്കുന്ന ഹണിയെ കാണാം. ആന്ദനിനി ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാദുഷ പ്രൊഡക്ഷന്‍സും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സുമാണ് നിര്‍മാതാക്കള്‍.

രാഹുല്‍ മണപ്പാട്ടാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീത സംവിധാനം.

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

വൈശാഖ് സംവിധാനം ചെയ്ത മോണ്‍സ്റ്ററാണ് ഹണി റോസ് ഒടുവില്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രം. വൈശാഖ് തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാലാണ് നായകനായത്. ലക്ഷ്മി മഞ്ജു, ലെന, സീദേവ് നായര്‍, ഗണേഷ് കുമാര്‍, സിദ്ദീഖ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.