2012ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം സഞ്ജയ് മഞ്ജരേക്കര്‍ ആര്‍. അശ്വിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. ആ ലേഖനം വായിച്ചപ്പോള്‍ തനിക്ക് ദേഷ്യവും അതോടൊപ്പം വലിയ വിഷമവും തോന്നിയെന്ന് അശ്വിന്‍ പറഞ്ഞു.
2012ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം സഞ്ജയ് മഞ്ജരേക്കര്‍ ആര്‍. അശ്വിനെ വിമര്‍ശിച്ചുകൊണ്ട് ഒരു ലേഖനം എഴുതിയിരുന്നു. ആ ലേഖനം വായിച്ചപ്പോള്‍ തനിക്ക് ദേഷ്യവും അതോടൊപ്പം വലിയ വിഷമവും തോന്നിയെന്ന് അശ്വിന്‍ പറഞ്ഞു.
എന്നാല്‍ ആ വിമര്‍ശനത്തെ തുടര്‍ന്ന് നാല് വര്‍ഷക്കാലം താന്‍ കഠിനാധ്വാനം ചെയ്‌തെന്നും ശേഷം മഞ്ജരേക്കര്‍ മറ്റൊരു ലേഖനമെഴുതി തന്നെ പ്രശംസിച്ചെന്നും അശ്വിന്‍ പറഞ്ഞു. പിന്നീട് മഞ്ജരേക്കര്‍ക്ക് മെസേജ് അയച്ച് ‘അന്ന് നിങ്ങള്‍ എഴുതിയ ലേഖനം എന്റെ ജീവിതം മാറ്റി മറിച്ചു’ എന്ന് അശ്വിന്‍ പറയുകയും ചെയ്തു.
‘ഒരിക്കല്‍ ഞാന്‍ സഞ്ജയ് മഞ്ജരേക്കറിന് ഒരു സന്ദേശം അയച്ചിട്ടുണ്ട്. എന്റെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ശേഷം അദ്ദേഹം ഒരു ദീര്‍ഘമായ ലേഖനം എഴുതിയിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനിടെ അത് മുഴുവന്‍ ഞാന്‍ വായിച്ചു.
അത് വായിച്ചപ്പോള്‍ എനിക്ക് ദേഷ്യം വന്നു. ദേഷ്യം വരുന്നത് ഒരു സാധാരണ കാര്യമാണെങ്കിലും, അതിനേക്കാള്‍ കൂടുതല്‍ വിഷമവും തോന്നി. എന്നിരുന്നാലും ഞാന്‍ അത് മനസില്‍ വെച്ച് മുന്നോട്ട് പോയി. അദ്ദേഹവുമായി അധികം സംസാരിക്കാറുമുണ്ടായിരുന്നില്ല.
അടുത്ത നാല് വര്‍ഷക്കാലം ഞാന്‍ കഠിനാധ്വാനം ചെയ്തു, കാരണം ഞാന്‍ ജന്മസിദ്ധമായ കഴിവുകളുള്ള ഒരു അത്‌ലറ്റായിരുന്നില്ല. പിന്നീട് 2015ല്‍ അദ്ദേഹം വീണ്ടും ഒരു ലേഖനം എഴുതി. അപ്പോള്‍ ഞാന്‍ വളരെ മികച്ച രീതിയില്‍ പന്തെറിയുകയാണെന്ന് അതില്‍ അദ്ദേഹം പറഞ്ഞിരുന്നു.

സഞ്ജയ് മഞ്ജരേക്കര്‍- Photo: Sportskeeda
അതിനുശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി മെസേജ് അയച്ചു: ‘അന്ന് നിങ്ങള്‍ എഴുതിയ ലേഖനമാണ് എന്റെ ജീവിതം മാറ്റിമറിച്ചത്.’ വിമര്‍ശനങ്ങളില്‍ നിന്ന് പഠിക്കാനാകുന്ന എന്തെങ്കിലും ഉണ്ടോയെന്നതാണ് ഞാന്‍ എപ്പോഴും അന്വേഷിക്കുന്നത്,’ അശ്വിന്‍ പറഞ്ഞു.
Content Highlight: R Ashwin Talking About Sanjay Manjrekar